സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 13,390 രൂപയിലും പവന് 1,07,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 1,440 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,970 രൂപയും 14 കാരറ്റിന് ഗ്രാമിന് 8,570 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 5,530 രൂപയിലെത്തി. വെളളി വില ഗ്രാമിന് 230 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഏകദേശം 4,116 - 4,120 യു.എസ്. ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. യു.എസ്. ഡോളറിന്റെ മൂല്യത്തിലുണ്ടായ കരുത്തും ബോണ്ട് യീല്‍ഡുകളിലെ (Bond Yields) വര്‍ധനവുമാണ് വില കുറയാന്‍ പ്രധാന കാരണമായത്. കൂടാതെ, വരാനിരിക്കുന്ന യു.എസ്. ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നതും വിലയെ സ്വാധീനിച്ചു.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങളും നിലനില്‍ക്കുന്നതിനാല്‍, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഇപ്പോഴും ഉയര്‍ന്ന പ്രിയമുണ്ട്. വരും ദിവസങ്ങളിലെ യു.എസ്. സാമ്പത്തിക നയങ്ങളും എണ്ണവിലയിലെ വ്യതിയാനങ്ങളും അന്താരാഷ്ട്ര സ്വര്‍ണവിലയുടെ ഭാവി ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,16,046 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine