സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 190 രൂപ വര്‍ധിച്ച് 14,760 രൂപയും പവന് 1,520 രൂപ വര്‍ധിച്ച് 1,18,320 രൂപയുമായി. ശനിയാഴ്ച പവന് 1,400 രൂപ കൂടിയിരുന്നു. വെളളിയാഴ്ച വൈകിട്ട് പവന് 880 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ മൂന്ന് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ 3,800 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ വര്‍ധിച്ച് 12,150 രൂപയും 14 കാരറ്റിന് ഗ്രാമിന് 120 രൂപ കൂടി 9,460 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 75 രൂപ വർധിച്ച് 6,100 രൂപയിലെത്തി. വെളളി വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 300 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,163 ഡോളര്‍ എന്ന നിലവാരത്തിൽ തുടരുന്നു. ആഗോള വിപണിയിലെ ഈ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ വ്യാപാര താരിഫുകളും ആഗോള തലത്തിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണവിലയെ ഉയർന്ന നിലവാരത്തിൽ എത്തിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആവശ്യം വർധിച്ചതും വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണം ശേഖരിക്കുന്നതും വില വർധനവിന് കാരണമായി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 1,34,346 രൂപയെങ്കിലും ചെലവാക്കിയാലാണ് ജുവലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിലെ മാറ്റമനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine