chatgpt and canva
Business Kerala

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്, രണ്ട് ദിവസത്തിനിടെ കുറഞ്ഞത് ചില്ലറയല്ല

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,520 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 85 രൂപ കുറഞ്ഞ് 8,970 രൂപയിലുമെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന് 130 രൂപ ഇടിഞ്ഞ് 14,025 രൂപയിലെത്തി. ഇതോടെ22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,040 രൂപ കുറഞ്ഞ് വിപണി വില 1,12,160 രൂപയായി. ഇതോടെ രണ്ട് ദിവസത്തിനുളളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1,920 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,520 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 85 രൂപ കുറഞ്ഞ് 8,970 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,785 രൂപയിലെത്തി. വെളളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏപ്രില്‍ 2ന് സ്വര്‍ണവില 1,09,240 രൂപയിലെത്തിയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ആഗോള വിപണിയിലും ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ ഏറുന്നുണ്ടെങ്കിലും, അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകൾ വിലയെ സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 4,660 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ എണ്ണവില വർദ്ധിപ്പിക്കുന്നതും ആഗോള സാമ്പത്തിക അനിശ്ചിതത്വവും സ്വർണത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കരുത്ത് നൽകുന്നുണ്ട്. എന്നിരുന്നാലും, യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നത് സ്വർണവില വലിയ തോതിൽ ഉയരുന്നത് തടയുന്നു. വരും ദിവസങ്ങളിലും വിപണിയിലെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,21,466 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT