സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 14,840 രൂപയും പവന് 80 രൂപ വര്‍ധിച്ച് 1,18,720 രൂപയുമായി. ഇന്നലെ പവന് 1,120 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ 1,200 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് വില തുടരുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5 രൂപ വര്‍ധിച്ച് 12,190 രൂപയിലും 14 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 9,495 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 5 രൂപ വർധിച്ച് 6,120 രൂപയായി. വെളളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 285 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില വർധന രേഖപ്പെടുത്തി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 5,180 ഡോളർ എന്ന നിരക്കിലേക്ക് ഉയർന്നു. അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ആഗോള കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും വിലക്കയറ്റത്തിന് പ്രധാന കാരണമായി.
വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 1,34,800 രൂപയെങ്കിലും ചെലവാക്കിയാലാണ് ജുവല്‍റിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിലെ മാറ്റമനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine