Image courtesy: Canva
Business Kerala

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് ₹2,360, പുതിയ നിരക്കുകൾ അറിയാം

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 190 രൂപ കുറഞ്ഞ് 7,315 രൂപയിലുമെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയും പവന് 2,360 രൂപ കുറഞ്ഞ് 91,360 രൂപയുമായി. ഇന്നലെ പവന് 920 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 190 രൂപ കുറഞ്ഞ് 7,315 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 125 രൂപ കുറഞ്ഞ് 4,720 രൂപയിലെത്തി. വെളളി വില ഗ്രാമിന് 165 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര സ്വർണവിപണി നേരിയ ഇടിവോടെയും ജാഗ്രതയോടെയുമാണ് വ്യാപാരം നടത്തുന്നത്. കോമെക്സ് (COMEX) വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 3,551 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. ഇന്ന് പുറത്തുവരാനിരിക്കുന്ന അമേരിക്കയിലെ PCE (Personal Consumption Expenditures) പണപ്പെരുപ്പ കണക്കുകളാണ് വിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഡിസംബറിൽ ചേരുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിലെ പലിശനിരക്ക് തീരുമാനങ്ങളെ ഈ കണക്കുകൾ നേരിട്ട് ബാധിക്കും എന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. പലിശനിരക്ക് ഉയർന്നേക്കുമെന്ന ആശങ്കകളും ഡോളറിലെ ചലനങ്ങളും സ്വർണവിലയെ സമ്മർദത്തിലാക്കുന്നുണ്ട്. ആഗോള സാമ്പത്തിക സൂചനകളും രൂപ-ഡോളർ വിനിമയ നിരക്കും വരും ദിവസങ്ങളിലെ സ്വർണവിലയുടെ ഗതി നിർണയിക്കും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 98,986 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT