chatgpt and canva
Business Kerala

സ്വർണവിലയിൽ ചാഞ്ചാട്ടം: ഇന്നലത്തെ കുറവ് ഇന്ന് നികത്തി; പവൻ വില ₹1,18,480 ലേക്ക്

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 12,165 രൂപയിലും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കൂടി 9,475 രൂപയിലുമെത്തി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 14,810 രൂപയും പവന് 400 രൂപ വര്‍ധിച്ച് 1,18,480 രൂപയുമായി. ഇന്നലെ ഉച്ചക്ക് ശേഷം പവന് പവന് 480 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സ്വര്‍ണവില വര്‍ധിച്ചത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 40 രൂപ വര്‍ധിച്ച് 12,165 രൂപയിലും 14 കാരറ്റിന് ​ഗ്രാമിന് 30 രൂപ കൂടി 9,475 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 20 രൂപ വർധിച്ച് 6,110 രൂപയിലെത്തി. വെളളി വില ഗ്രാമിന് 280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണവില വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത പ്രകടിപ്പിച്ചു. ഔൺസിന് 5,187 ഡോളര്‍ എന്ന നിലവാരത്തിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളും പുതിയ യുഎസ് താരിഫ് നയങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ കുറവ് സ്വർണത്തിന് ആഗോളതലത്തിൽ കരുത്തേകുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം വർദ്ധിച്ചതിനാൽ തുടർച്ചയായ നാലാം ആഴ്ചയും വിപണി നേട്ടത്തിലാണ്. പണപ്പെരുപ്പവും ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും വരും ദിവസങ്ങളിലും വില വർധനവിന് കാരണമായേക്കാമെന്നാണ് കരുതുന്നത്.

ആഭരണം വാങ്ങാൻ

വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 1,34,528 രൂപയെങ്കിലും ചെലവാക്കിയാലാണ് ജുവല്‍റിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിലെ മാറ്റമനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT