Image courtesy: Canva
Business Kerala

ആശ്വാസത്തിന് പിന്നാലെ വിലക്കയറ്റം: സ്വർണത്തിന് ഇന്ന് നേരിയ വര്‍ധന; പുതുക്കിയ നിരക്കുകൾ

ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 3,240 രൂപ കുറവിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയിലെത്തി. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 320 രൂപ കുറഞ്ഞ് വിപണി വില 1,11,000 രൂപയായി. ഇന്നലെ രാവില 1,040 രൂപയുടെയും ഉച്ചക്ക് ശേഷം 800 രൂപയുടെയും കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 30 രൂപ കൂടി 11,400 രൂപയും 14 കാരറ്റിന് ​ഗ്രാമിന് 25 രൂപ കൂടി 8,880 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ കൂടി 5,725 രൂപയിലെത്തി. വെളളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 3,240 രൂപ കുറവിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. നിലവിൽ ആഗോള വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 4,585 ഡോളർ (USD) എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഡോളറിന്റെ കരുത്തും വർദ്ധിച്ചുവരുന്ന ക്രൂഡ് ഓയിൽ വിലയുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും ആഗോള സാമ്പത്തിക രംഗത്ത് പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. ഇതിനെത്തുടർന്ന് കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്താൻ സാധ്യതയുള്ളത് സ്വർണത്തിന്റെ മുന്നേറ്റത്തിന് തടസമാകുന്നു. ആഭ്യന്തര വിപണിയിലും ഇതിന്റെ പ്രതിഫലനം ദൃശ്യമാണ്. വരും ദിവസങ്ങളിൽ യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ വിപണിയുടെ ഗതി നിർണയിക്കുന്നതിൽ നിർണായകമാകും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,20,211 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT