സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,640 രൂപയും പവന് 200 രൂപ കുറഞ്ഞ് 1,09,120 രൂപയുമായി. ഇന്നലെ പവന് 1,840 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ കുറഞ്ഞ നിലവാരത്തിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,205 രൂപയും 14 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,730 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,630 രൂപയിലെത്തി. വെളളി വില ഗ്രാമിന് 245 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി. ഔൺസിന് ഏകദേശം 4,137 ഡോളര്‍ മുതൽ 4,223 ഡോളര്‍ വരെയാണ് നിലവിലെ വ്യാപാര നിരക്ക്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും യു.എസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ശക്തമായ സൂചനകളുമാണ് രാജ്യാന്തര തളർച്ചയ്ക്ക് കാരണം. യു.എസ് ഡോളർ ശക്തിപ്പെട്ടതും ബോണ്ട് യീൽഡ് ഉയർന്നതും നിക്ഷേപകരെ സ്വർണത്തിൽ നിന്ന് താൽക്കാലികമായി പിൻവലിയാൻ പ്രേരിപ്പിച്ചു. എങ്കിലും, ആഗോള സാമ്പത്തിക അസ്ഥിരതകളും ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങളും നിലനിൽക്കുന്നതിനാൽ ദീർഘകാല നിക്ഷേപകർക്ക് ഇത് പുതിയ വാങ്ങലുകൾ നടത്താനുള്ള അനുകൂല അവസരമാണെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,18,211 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine