Business Kerala

സ്വര്‍ണത്തില്‍ വിലയേറ്റം, 24 മണിക്കൂറിനിടെ വര്‍ധിച്ചത് ₹3,120, ഇന്നത്തെ വില നിലവാരമിങ്ങനെ

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,975 രൂപയായി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയും പവന് 2,120 രൂപ വര്‍ധിച്ച് 1,14,840 രൂപയുമാണ് വില. ഇന്നലെ ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപ വര്‍ധിച്ചിരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 215 രൂപ വര്‍ധിച്ച് 11,975 രൂപയും 14 കാരറ്റിന് ഗ്രാമിന് 170 രൂപ വര്‍ധിച്ച് 9,185 രൂപയുമാണ്. വെള്ളിവില ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 285 രൂപയിലാണ് വ്യാപാരം.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയില്‍ നിലവിൽ ഔൺസിന് 4,960 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത് വിപണിയിൽ ഡിമാൻഡ് ഉയർത്തുന്നു. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര ഡിമാൻഡും ആഗോള വിലയെ സ്വാധീനിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതാണ് സ്വര്‍ണ വില വര്‍ധിക്കാനുളള മറ്റൊരു പ്രധാന കാരണം. ഡോളർ ഇൻഡക്സിലുണ്ടാകുന്ന ഇടിവ് സ്വർണത്തെ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കുന്നു. മിഡിൽ ഈസ്റ്റിലെ അസ്ഥിരതയും ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളലുകളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുന്നത് വില കൂടാൻ കാരണമാകുന്നു.

ആഭരണം വാങ്ങാന്‍ വേണ്ടത്

സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,30,397 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT