CANVA
Business Kerala

രാവിലെ ഒരുവില ഉച്ചയ്ക്കുശേഷം മറ്റൊരു വില! പതിവ് തെറ്റിക്കാതെ സ്വര്‍ണത്തില്‍ വീണ്ടും കയറ്റം; പുതിയ വിലയറിയാം

18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ കൂടി 9,230 രൂപയായി

Dhanam News Desk

ഉച്ചക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാവിലെ ഗ്രാമിന് 70 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ പവന്‍ വില 600 രൂപ വര്‍ധിച്ച് 89,760 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 60 രൂപ കൂടി 9,230 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,180 രൂപയാണ്. വെള്ളിവില മാറ്റമില്ലാതെ 155 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയില്‍ രാവിലെ സ്വര്‍ണം ഔണ്‍സിന് 3,960 ഡോളറിലായിരുന്നത് ഉച്ചക്ക് ശേഷം 4,018 ഡോളറിലെത്തി. യുഎസ്-ചൈന വ്യാപാര ചര്‍ച്ചയുടെ പുരോഗതിയും യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയും ഓഹരി വിപണിക്ക് ശക്തി പകരുന്നതാണ്. യുഎസ് ഫെഡ് പലിശനിരക്കില്‍ നിര്‍ണായക തീരുമാനം ഇന്ന് വരാനിരിക്കേ ചാഞ്ചാട്ടത്തിന്റെ പാതയാണ് സ്വര്‍ണം ഇപ്പോള്‍ സ്വീകരിക്കുന്നത്.

ഒരു പവന്‍ വാങ്ങാന്‍

ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 97,129 രൂപയെങ്കിലും വേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പണിക്കൂലിയില്‍ വ്യത്യാസം വരും.

Kerala gold price update noon 29 october 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT