പ്രതീകാത്മക ചിത്രം Canva
Business Kerala

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഇന്ന് രാവിലെ പവന് ₹1,360 കൂടി കുറഞ്ഞു; വെള്ളി വിലയും താഴേക്ക്; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് തവണയായി നേരിട്ട വില ഇടിവിൽ ഒരു പവന് 2,160 രൂപയും ഒരു ​ഗ്രാമിൽ 270 രൂപ വീതവും താഴ്ന്നു

Dhanam News Desk

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയും വീതം കുറഞ്ഞ് പുതിയ നിരക്ക് യഥാക്രമം 13,230 രൂപയും 1,05,840 രൂപയുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൊത്തം 2,160 രൂപയാണ് ഒരു പവനിൽ കുറവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഡോളർ മൂല്യം ശക്തിപ്പെടുന്നതുമാണ് സ്വർണത്തിന് തിരിച്ചടിയേകുന്നത്.

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നലെ (ജൂലൈ 23) ഉച്ചയ്ക്കുശേഷം നേരിട്ട ഇടിവിന് പിന്നാലെ ഇന്ന് (ജൂലൈ 24) രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോഴും സ്വർണ വില താഴ്ന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 170 രൂപ കുറഞ്ഞ് പുതുക്കിയ വില 13,230 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവനിൽ 1,360 രൂപ താഴ്ന്ന് പുതിയ വില 1,05,840 രൂപയായും രേഖപ്പെടുത്തി.

വ്യാഴാഴ്ച രാവിലെ സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ശേഷം പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് തവണയായി നേരിട്ട വില ഇടിവിൽ ഒരു പവന് 2,160 രൂപയും ഒരു ​ഗ്രാമിൽ 270 രൂപ വീതവും താഴ്ന്നു. അതേസമയം ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും ഡോളർ മൂല്യം ശക്തിപ്പെട്ടതും കാരണം രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ തിരുത്തൽ നേരിടുന്നതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്.

സമാനമായി താഴ്ന്ന പരിശുദ്ധിയുള്ള സ്വർണത്തിന്റെ നിരക്കുകളിലും വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്വർണ വ്യാപാരി സംഘടനകളുടെ അറിയിപ്പ് പ്രകാരം, 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 140 രൂപ താഴ്ന്ന് പുതിയ വിപണി വില 10,870 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 105 രൂപ താഴ്ന്ന് 8,470 രൂപയിലേക്കും എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,460 രൂപയായും രേഖപ്പെടുത്തി.

വെള്ളി വിലയിലും ഇന്ന് ഇടിവ് നേരിട്ടു. ഒരു ​ഗ്രാം വെള്ളിയുടെ നിരക്ക് 5 രൂപ താഴ്ന്ന് 235 രൂപയിലേക്ക് എത്തിച്ചേർന്നു. ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ നിരക്ക് 2,350 രൂപയായും 100 ​ഗ്രാം വെള്ളിക്ക് 23,500 രൂപയായും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,35,000 രൂപയായും കുറിച്ചു.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പേൾ എത്രയാകും?

വെള്ളിയാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,14,625 രൂപയെങ്കിലും ചെലവാക്കിയാലാണ് 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലി ഇനത്തിൽ വ്യത്യാസം ഉണ്ടാകുമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT