Image : Canva 
Business Kerala

സ്വര്‍ണത്തില്‍ വീണ്ടും ഉച്ചത്തിരുത്ത്, ഇന്ന് രണ്ടു തവണയായി പവന്‍ വിലയില്‍ വര്‍ധന ₹2,240, ആഭരണം വാങ്ങാന്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക

Dhanam News Desk

ഉച്ചകഴിഞ്ഞ് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ പ്രത്യേക ശ്രദ്ധിക്കുക. സ്വര്‍ണ വിലയില്‍ മാറ്റം. ഗ്രാമിന് 70 രൂപ കൂടി വര്‍ധിച്ചിരിക്കുന്നു. ഇതോടെ ഗ്രാം വില 14,415 രൂപയും പവന്‍ വില 1,1,5,320 രൂപയുമായി. ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായത് 2,240 രൂപയുടെ വര്‍ധന.

ചെറുകാരറ്റുകളുടെ വിലയിലും മാറ്റമുണ്ട്. 18 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 11,845 രൂപയും 14 കാരറ്റിന് ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 9,225 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,945 രൂപയാണ് വില.

ഇറാന്‍-യു.എസ്, റഷ്യ-യുക്രെയ്ന്‍ സമാധാന ശ്രമം പരാജയപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് വിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ വില ഔണ്‍സിന് 5,011.57 ഡോളറിലെത്തി. 34 ഡോളറോളമാണ് ഇന്ന് വില ഉയര്‍ന്നത്.

അതേസമയം, യു.എസ് ഫെഡറല്‍ റിസര്‍വിന്റെ മിനിറ്റ്‌സില്‍ സ്വര്‍ണ വില കുറയ്ക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സൂചിപ്പിച്ചത് സ്വര്‍ണ വിലയില്‍ മുന്നേറ്റത്തിന് തടസമാകുന്നുണ്ട്. അടിസ്ഥാന പലിശ നിരക്കില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മാറ്റം വരുത്താന്‍ തയാറായില്ലെങ്കില്‍ ഡോളറും യു.എസ് കടപ്പത്രങ്ങളും ഉയരുകയും ഇതോടെ ആളുകള്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് ഇവയിലേക്ക് തിരിയുകയും ചെയ്യും. ഇത് വിലയില്‍ ഇടിവുണ്ടാക്കും. ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നതും വില ഉയരുന്നത് തടയുന്നുണ്ട്.

Gold prices surge again in Kerala with ₹2,240 rise per sovereign in a day amid geopolitical tensions and Fed policy uncertainty.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT