പ്രതീകാത്മക ചിത്രം Image Source: Canva
Business Kerala

വൈകുന്നേരത്തോടെ കേരളത്തിലെ സ്വർണ വിലയിൽ വൻ ഇടിവ്; പവന് ₹1,040 കുറ‍ഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഇടിവിന് പിന്നാലെ വൈകുന്നേരവും സ്വർണ വില കുറഞ്ഞു; ഒരു പവൻ സ്വർണത്തിന്റെ വില 1,040 രൂപ താഴ്ന്ന് പുതിയ വില 1,04,640 രൂപയായി

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (നവംബർ 10) വീണ്ടും മാറ്റം രേഖപ്പെടുത്തി. വൈകുന്നേരത്തോടെ സ്വർണ നിരക്കിൽ കൂടുതൽ ഇടിവ് നേരിട്ടു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 130 രൂപ താഴ്ന്ന് പുതുക്കിയ വില 13,080 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിൽ 1,040 രൂപ താഴ്ന്ന് പുതിയ വിപണി വില 1,04,640 രൂപയിലേക്കും എത്തിച്ചേർന്നു.

ഇന്ന് ഇത് രണ്ടാം തവണയാണ് സ്വർണത്തിൽ ഇടിവ് നേരിടുന്നത്. ചൊവ്വാഴ്ച രാവിലെ ഒരു ​ഗ്രാമിന് 45 രൂപയും ഒരു പവന് 360 രൂപയും വീതം കുറവ് രേഖപ്പെടുത്തിക്കൊണ്ടാണ് വ്യാപാരം ആരംഭിച്ചിരുന്നത്. എന്നാൽ രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണ വില കൂടുതൽ താഴേക്ക് വീണതോടെ ആഭ്യന്തര വിപണിയിലും ആനുപാതികമായ കുറവ് വൈകുന്നേരത്തോടെ വരുത്താൻ സ്വർണ വ്യാപാരികൾ തയ്യാറായി.

ഇതോടെ ചൊവ്വാഴ്ച മാത്രം ഒരു ​ഗ്രാം സ്വർണത്തിൽ 175 രൂപയും ഒരു പവൻ സ്വർണത്തിൽ 1,400 രൂപയും വീതം കുറഞ്ഞിട്ടുണ്ട്. അതേസമയം വെളളിയുടെ നിരക്ക് ഗ്രാമിന് 205 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ചെറുകാരറ്റ് സ്വർണത്തിലും ഇന്ന് വൈകുന്നേരം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 105 രൂപ താഴ്ന്ന് പുതിയ വിപണി വില 10,705 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഏറെ ഡിമാൻഡുള്ള 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 80 രൂപ കുറഞ്ഞ് പുതിയ വില 8,375 രൂപയിലേക്കും എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 55 രൂപ കുറഞ്ഞ് പുതുക്കിയ വില 5,400 രൂപയായും രേഖപ്പെടുത്തി.

ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇപ്പോൾ എത്രയാകും?

ഇന്ന് വൈകുന്നേരം പുതുക്കി നിശ്ചയിച്ച വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിനുമേൽ 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം നിലവിൽ വാങ്ങുന്നതിന് 1,13,361 രൂപയെങ്കിലും ചെലവിടേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനിലെ മാറ്റത്തിനനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം ഉണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുമെന്നത് ഓർക്കുക.

Kerala gold prices fell again on the evening of November 10, with the 22-carat rate dropping by ₹1,040 per sovereign to ₹1,04,640.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT