Image : Canva 
Business Kerala

കേരളത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം, ഫെഡ് നീക്കം ഭാവി നിര്‍ണയിക്കും, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ?

വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 235 രൂപ.

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 13,535 രൂപയിലും പവന് 160 രൂപ ഉയര്‍ന്ന് 1,08,280 രൂപയിലുമാണ് വ്യാപാരം 18 കാരറ്റിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 11,075 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,665 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,585 രൂപയുമാണ് വില.

വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 235 രൂപ.

തുടര്‍നീക്കങ്ങള്‍ ഫെഡ് തീരുമാനങ്ങളെ ആശ്രയിച്ച്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ പവന് 2,400 രൂപ വരെ വിലയിടിവ് നേരിട്ട ശേഷമാണ് ഇന്നത്തെ മുന്നേറ്റം ദൃശ്യമാകുന്നത്. സ്വര്‍ണത്തിന്റെ തുടര്‍നീക്കങ്ങള്‍ ഇനി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ നയസമീപനവും ഇതില്‍ നിര്‍ണായക പങ്ക് വഹിക്കും.

വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയോ ഡോളര്‍ കൂടുതല്‍ ശക്തിപ്പെടുകയോ ചെയ്താല്‍ സ്വര്‍ണത്തിന് വിപണിയില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകാം. മറുവശത്ത്, പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ ശക്തമാവുകയോ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ വര്‍ധിക്കുകയോ ചെയ്താല്‍ സ്വര്‍ണത്തിന് മികച്ച പിന്തുണ ലഭിച്ചേക്കാം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4,165 ഡോളറിലാണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് ഒരു പവന്‍ വാങ്ങാന്‍ എത്ര കൊടുക്കണം?

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്.

ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,17,320 രൂപയെങ്കിലും ആകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Gold prices in Kerala registered a marginal increase after a recent weekly slump, with market trends now dependent on upcoming US Federal Reserve policies.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT