പ്രതീകാത്മക ചിത്രം Image Source: AI Generated
Business Kerala

സ്വർണം 4 മാസത്തെ താഴ്ന്ന നിരക്കിൽ; ഇന്ന് പവന് ₹1,240 കുറഞ്ഞു; വിവാഹ സീസണിൽ ആശ്വാസം; വെള്ളി വിലയും താഴേക്ക്

അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 4,000 ഡോളറിനടുത്ത് സ്വർണം വ്യാപാരം നടത്തുമ്പോൾ, യുഎസ് പണപ്പെരുപ്പവും ഫെഡറൽ റിസർവ് പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളും വിലയെ സ്വാധീനിക്കുന്നു

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വില ഇടിയുന്നു. ഇന്ന് (ഒക്ടോബർ 30) രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 155 രൂപ താഴ്ചയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാമിന്റെ ഇന്നത്തെ വിപണി വില 13,040 രൂപയായി. അതുപോലെ ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,240 രൂപ കുറഞ്ഞ് പുതുക്കിയ വിപണി വില 1,04,320 രൂപയായും രേഖപ്പെടുത്തി.

ഇതോടെ സംസ്ഥാനത്തെ സ്വർണ വില നാല് മാസത്തെ താഴ്ചയിലേക്ക് വീണു. 2026 ജൂലൈ 1-ന് ശേഷം കേരള വിപണിയിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണ വില ഇടിയുകയാണ്. ഒരു ട്രോയ് ഔൺസ് (31.1 ​ഗ്രാം) സ്വർണത്തിന്റെ വില 4,000 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം പുരോ​ഗമിക്കുന്നത്. അമേരിക്കയിൽ പണപ്പെരുപ്പ ഭീഷണി തുടരുന്നതിനാൽ വരുന്ന ഫെ‍ഡറൽ റിസർവ് യോ​ഗങ്ങളിൽ പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത ശക്തമായി തുടരുന്നതാണ് സ്വർണത്തിന് വെല്ലുവിളി ഉയർത്തുന്നത്.

അതേസമയം 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 130 രൂപ താഴ്ന്ന് പുതിയ വില 10,670 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 95 രൂപ കുറഞ്ഞ് ഇന്നത്തെ വില 8,350 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 65 രൂപ താഴ്ന്ന് പുതുക്കിയ വില 5,385 രൂപയായും കുറിച്ചു.

വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ​ഗ്രാം വെള്ളിയിൽ 10 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ​ഗ്രാം വെള്ളിയുടെ വിപണി വില 210 രൂപയായി. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 2,100 രൂപയും 100 ​ഗ്രാം വെള്ളിയുടെ വില 21,000 രൂപയും ഒരു കിലോ​ഗ്രാം വെള്ളിക്ക് 2,10,000 രൂപയായും കുറിച്ചു.

ഒരു പവന്‍ വാങ്ങാന്‍ എത്ര ചെലവാകും?

ഇന്നത്തെ വിപണി വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിനുമേൽ 18 ശതമാനം ജി.എസ്.ടിയും കൂട്ടിച്ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിനായി 1,13,015 രൂപയെങ്കിലും ചെലവാക്കേണ്ടിവരും. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം ഉണ്ടാകുമെന്നത് ശ്രദ്ധിക്കുക.

Gold and silver prices declined amid pressure from global market trends and expectations of a possible US Federal Reserve rate hike.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT