22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,155 രൂപയായി; പവന് 480 രൂപ ഇടിഞ്ഞ് 1,05,240 രൂപയുമായി. 18, 14, 9 കാരറ്റ് സ്വർണങ്ങളിലും വില കുറവ് രേഖപ്പെടുത്തി. വെള്ളിയുടെ നിരക്കിൽ ഇന്ന് മാറ്റമില്ല. ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തെ ചുറ്റിപ്പറ്റിയ ആകാംക്ഷയാണ് വിപണിയിലെ തണുപ്പൻ പ്രവണതയ്ക്ക് കാരണം.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നത്തെ (ജൂലൈ 29) വ്യാപാരത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് പുതുക്കിയ വില 13,155 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 480 രൂപ താഴ്ന്ന് 1,05,240 രൂപയിലേക്കും എത്തിച്ചേർന്നു.
കഴിഞ്ഞ ഒരാഴ്ചയായി സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം പ്രകടമാണ്. ഒരു ദിവസം വില വർധന രേഖപ്പെടുത്തിയാൽ തൊട്ടുപിന്നാലെയുള്ള ദിവസം വില ഇടിയുന്ന പ്രവണതയാണ് കാണാനാകുന്നത്. ഏതായാലും കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി 1,05,000 — 1,08,000 രൂപ വില പരിധിയിലാണ് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം അരങ്ങേറുന്നത്.
സമാനമായി ചെറിയ കാരറ്റുകളുടെ സ്വർണത്തിനും ഇന്ന് വില ഇടിവ് കുറിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് 10,805 രൂപയായി. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 40 രൂപ താഴ്ന്ന് പുതിയ വില 8,420 രൂപയിലേക്കും എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,430 രൂപയായും രേഖപ്പെടുത്തി.
അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപ തന്നെയാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 10 ഗ്രാം വെള്ളിക്ക് 2,350 രൂപയും 100 ഗ്രാം വെള്ളിക്ക് 23,500 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ നിരക്ക് 2,35,000 രൂപയും വീതം രേഖപ്പെടുത്തി.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഇന്ന് പണനയം പ്രഖ്യാപിക്കുന്നതിന്റെ ആകാംക്ഷയിൽ തണുപ്പൻ മട്ടിലാണ് രാജ്യാന്തര വിപണിയിലും സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്.
ബുധനാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളിൽ ഇടിവ് നേരിട്ടതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,13,975 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണാഭരണം നിലവിൽ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine