തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണത്തിനും വെള്ളിക്കും വിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 13,220 രൂപയും ഒരു പവന് 1,05,760 രൂപയുമാണ് നിലവിലെ നിരക്ക്. 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 1,14,538 രൂപയെങ്കിലും ഇപ്പോൾ ചെലവാകും.
സംസ്ഥാനത്ത് സ്വർണ വിലയിൽ തിങ്കളാഴ്ചയും (ഓഗസ്റ്റ് 3) മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില ഒരേ നിലവാരത്തിൽ തന്നെ തുടരുന്നത്. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വില 13,220 രൂപയായും ഇതിന്റെ ഒരു പവന് 1,05,760 രൂപയും വീതമാണ് രേഖപ്പെടുത്തുന്നത്.
സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 10,860 രൂപയും 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 8,465 രൂപയും 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 5,460 രൂപയും വീതമാണ് രേഖപ്പെടുത്തുന്നത്.
വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് ഇന്നത്തെ നിരക്ക്. അനുപാതികമായി 10 ഗ്രാം വെള്ളിക്ക് 2,350 രൂപയും 100 ഗ്രാം വെള്ളിക്ക് 23,500 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,35,000 രൂപയും വീതമാണ് ഇന്നത്തെ വിലയായി കുറിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നുവെന്ന സൂചന നിലനിൽക്കെയാണ് കഴിഞ്ഞയാഴ്ച രാജ്യാന്തര വിപണിയിലെ വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ വാരാന്ത്യത്തിൽ ഇരുപക്ഷത്തുനിന്നും ആക്രമണങ്ങൾ ഉണ്ടായില്ല. തിങ്കളാഴ്ച സമാധാന ചർച്ച നടന്നേക്കും എന്നാണ് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇതിനെ തുടർന്ന് നേരിയ പരിധിക്കുള്ളിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്.
തിങ്കളാഴ്ചയും ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളിൽ മാറ്റമൊന്നും കുറിക്കാത്തതിനാൽ, നിലവിലെ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,14,538 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine