പ്രതീകാത്മക ചിത്രം Image courtesy : AdobeStocks
Business Kerala

സ്വർണ വില കുതിക്കുന്നു; ഇന്ന് പവന് ₹400 കൂടി; ഈ മാസത്തെ ഉയരത്തിൽ; പുതിയ നിരക്കുകൾ ഇങ്ങനെ

ഡോളർ മൂല്യത്തിൽ നേരിട്ട ഇടിവ് കാരണം രാജ്യാന്തര വിപണിയിൽ ഡിമാൻഡ് വർധിച്ചതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലെ നിരക്കുകളിലും കാണാനാകുന്നത്

Dhanam News Desk

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ 1,05,760 രൂപയായിരുന്ന ഒരു പവന്റെ വില, ഓഗസ്റ്റ് 4-ന് 1,05,600 രൂപയിലേക്ക് താഴ്ന്നതിനു ശേഷം പിന്നീടുള്ള 13 ദിവസത്തിനിടെ 8,400 രൂപ ഉയർന്ന് വിപണി വില 1,14,160 രൂപയിലെത്തി. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ (ജൂൺ 3-ന് ശേഷം) ഉയർന്ന നിരക്കുമാണിത്. യു.എസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയിലുണ്ടായ വർധനയാണ് ആഭ്യന്തര നിരക്കിലും പ്രതിഫലിക്കുന്നത്.

രണ്ട് ദിവസത്തെ ശാന്തതയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും മുന്നേറ്റം. തിങ്കളാഴ്ച (ഓ​ഗ​സ്റ്റ് 17) 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 50 രൂപ വർധിച്ച് പുതുക്കിയ വിപണി വില 14,270 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വില 400 രൂപ വർധിച്ച് 1,14,160 രൂപയിലേക്കും എത്തിച്ചേർന്നു. ഇത് രണ്ടര മാസത്തിനിടെ (ജൂൺ 3-ന് ശേഷം) സ്വർണത്തിൽ രേഖപ്പെടുത്തുന്ന ഉയർന്ന നിരക്കാണ്.

അതുപോലെ ഓ​ഗസ്റ്റ് മാസത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും സ്വർണ വില 1,05,760 രൂപയായിരുന്നു. ഓഗസ്റ്റ് 4-ന് 1,05,600 രൂപയിലേക്ക് വീണ് ഈ മാസത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. അവിടെ നിന്നും പിന്നീടുള്ള 13 ദിവസം കൊണ്ട് പവന്റെ വിലയിൽ 8,400 രൂപയുടെ വർധനയാണ് കുറിച്ചത്.

സമീപ ദിവസങ്ങളിൽ യു.എസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിൽ കാണാനാകുന്നത്.

അതേസമയം ചെറു കാരറ്റുകളിലുള്ള (18/14/9 കാരറ്റ്) സ്വർണ വിലയിലും ഇന്ന് ആനുപാതിക വർധന കുറിച്ചിട്ടുണ്ട്. എന്നാൽ വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിയുടെ നിരക്ക് 255 രൂപയിൽ തന്നെ തുടരുന്നു. കഴിഞ്ഞ നാല് ദിവസമായി ഇതിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ എത്രയാകും?

തിങ്കളാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ വർധന രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,23,631 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT