22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയായി; ഒരു പവന് 560 രൂപ ഇടിഞ്ഞ് 1,05,960 രൂപയായി. ഡോളർ ശക്തിപ്പെടുന്നതോടെ രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര സ്വർണ വിലയിലും പ്രതിഫലിക്കുന്നത്.
സംസ്ഥാന വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണ നിരക്കിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിൽ 70 രൂപയുടെ കുറവാണ് ഇന്ന് (ജൂലൈ 8) രാവിലെ കുറിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന്റെ പുതുക്കിയ വിപണി വില 13,245 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 560 രൂപ താഴ്ന്ന് പുതിയ വില 1,05,960 രൂപയിലേക്കും എത്തിച്ചേർന്നു.
ജൂലൈ 3-ന് ഒരു പവന്റെ വില 1,07800 രൂപ വരെ ഉയർന്നിരുന്നു. തുടർന്നിങ്ങോട്ട് സ്വർണ നിരക്കിൽ ഇടിവ് നേരിടുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഒരു പവന്റെ വിലയിൽ മൊത്തം 1,840 രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ നേരിടുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
സമാനമായി താഴ്ന്ന പരിശുദ്ധിയുള്ള സ്വർണത്തിന്റെ നിരക്കുകളിലും ബുധനാഴ്ചത്തെ വ്യാപാരത്തിൽ ഇടിവ് കുറിച്ചു. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് പുതിയ വില 10,885 രൂപയായി. 14 കാരറ്റിന്റെ ഒരു ഗ്രാമിന് 45 രൂപ താഴ്ന്ന് വില 8,480 രൂപയായും രേഖപ്പെടുത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് പുതിയ വില 5,470 രൂപയുമായി.
അതേസമയം വെള്ളി വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 5 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതിയ വില 245 രൂപയായി. ആനുപാതികമായി 10 ഗ്രാം വെള്ളിക്ക് 2,450 രൂപയും 100 ഗ്രാം വെള്ളിയുടെ വില 24,500 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,45,000 രൂപയും വീതം രേഖപ്പെടുത്തുന്നു.
ബുധനാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും കൂട്ടിച്ചേര്‍ത്ത് 1,14,755 രൂപയെങ്കിലും നൽകിയാലാണ് ഒരു പവൻ സ്വർണാഭരണം ഇന്ന് വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലി ഇനത്തിൽ വ്യത്യാസമുണ്ടാകാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine