പ്രതീകാത്മക ചിത്രം Image Source: Canva
Business Kerala

സ്വർണ നിരക്കുകളിൽ ഇന്ന് നേരിയ മുന്നേറ്റം; പവന് ₹120 വർധിച്ചു; വെള്ളി വിലയിൽ മാറ്റമില്ല

22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 13,150 രൂപയും ഒരു പവന് 1,05,200 രൂപയും വീതമാണ് ഇന്ന് വില രേഖപ്പെടുത്തിയിരിക്കുന്നത്

Dhanam News Desk

സംസ്ഥാനത്ത് സ്വർണ നിരക്കുകളിൽ ഇന്ന് നേരിയ ഉയർച്ച രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 15 രൂപ കൂടി 13,150 രൂപയായി, പവന് 120 രൂപ ഉയർന്ന് 1,05,200 രൂപയായി. 18, 14, 9 കാരറ്റ് സ്വർണങ്ങളിലും ചെറിയ വർധന. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഡോളർ ശക്തിയും വിലയെ ബാധിച്ചു. വെള്ളി നിരക്കിൽ മാറ്റമില്ല.

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് (ജൂലൈ 20) നേരിയ വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ വർധിച്ച് പുതുക്കിയ വില 13,150 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 120 രൂപ ഉയർന്ന് ഇന്നത്തെ വിപണി വിലയായി 1,05,200 രൂപ കുറിച്ചു.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 10 രൂപ വർധിച്ച് പുതിയ വില 10,805 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 10 രൂപ ഉയർന്ന് വില 8,420 രൂപയിലേക്ക് എത്തിച്ചേർന്നു. അതുപോലെ 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 5 രൂപ വർധിച്ച് 5,430 രൂപയായി.

പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചതിനെ തുടർന്ന് ക്രൂഡ് ഓയിൽ വിലക്കയറ്റവും യു.എസ് ഡോളറിന്റെ മൂല്യം ശക്തിയാർജിക്കുന്നതും സ്വർണ വില ഇടിയുന്നതിന് വഴിതെളിച്ചു.

അതേസമയം വെള്ളി നിരക്കിൽ ഇന്ന് മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിയുടെ വില 235 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 2,350 രൂപയും 100 ​ഗ്രാം വെള്ളിക്ക് 23,500 രൂപയും ഒരു കിലോ​ഗ്രാം വെള്ളിയുടെ നിരക്ക് 2,35,000 രൂപയും വീതമാണ് രേഖപ്പെടുത്തുന്നത്.

ഒരു പവന്റെ സ്വർണാഭരണം വാങ്ങാൻ ഇപ്പേൾ എത്രയാകും?

തിങ്കളാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കുകളിൽ നേരിയ വർധന രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും കൂട്ടിച്ചേര്‍ത്ത് 1,13,932 രൂപയെങ്കിലും നൽകിയാലാണ് ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ കഴിയുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലി ഇനത്തിൽ വ്യത്യാസമുണ്ടാകുമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT