Read this story in English - Click here
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 2023-24ല്‍ 5,383.44 കോടി രൂപയായി വര്‍ധിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റിനോട് അനുബന്ധിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. 2022-23ലെ നഷ്ടമായ 4811.73 കോടി രൂപയേക്കാള്‍ 11.9 ശതമാനം അധികമാണിത്. മൊത്തം 131 പൊതുമേഖല സ്ഥാപനങ്ങള്‍ (സ്‌റ്റേറ്റ് ലെവല്‍ എന്റര്‍പ്രൈസ് /SLPEs) പ്രവര്‍ത്തിക്കുന്നതില്‍ 65 സ്ഥാപനങ്ങളാണ് നഷ്ടം രേഖപ്പെടുത്തിയത്.
കമ്പനിയുടെ വരുമാനത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 50.62 ശതമാനം ഇടിവുണ്ടായി. മുന്‍ വര്‍ഷത്തെ 16.96 കോടിയില്‍ നിന്ന് വരുമാനം 8.37 കോടിയായാണ് കുറഞ്ഞത്. നഷ്ടം 15.95 കോടി രൂപയില്‍ നിന്നാണ് 25.35 കോടിയായത്. 58.9 ശതമാനമാണ് നഷ്ടത്തിലുണ്ടായ വര്‍ധന.
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന്റെ വരുമാനം മുന്‍ വര്‍ഷത്തെ 371.88 കോടി രൂപയില്‍ നിന്ന് 277.37 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം 67.91 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണ് കമ്പനി 2023-24ല്‍ 27.79 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയത്.
കടുത്ത മത്സരം വില്‍പ്പനയെയും വിലയെയും ബാധിച്ചത് മലബാര്‍ സിമന്റ്‌സിന്റെ വരുമാനത്തെ 4.25 ശതമാനം ഇടിവോടെ 225.29 കോടി രൂപയാക്കി. മുന്‍ വര്‍ഷമിത് 235.29 കോടി രൂപയായിരുന്നു. നഷ്ടം മുന്‍ വര്‍ഷത്തെ 23.30 കോടി രൂപയില്‍ നിന്ന് 28.43 കോടിയായത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ട്രാക്കോ കേബിളിന്റെ വരുമാനം 42.48 കോടി രൂപയായി ഉയര്‍ന്നു. അതേ സമയം നഷ്ടം 30.5 കോടി രൂപയില്‍ നിന്ന് 34.05 കോടി രൂപയായി വര്‍ധിച്ചു.
ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനും മുന്‍ വര്‍ഷത്തെ 67 കോടി രൂപയില്‍ നിന്ന് നഷ്ടം നേരിയ കുറവോടെ 61.27 കോടി രൂപയാക്കാന്‍ സാധിച്ചു. കുറഞ്ഞ ഡിമാന്‍ഡും ഉത്പന്നങ്ങളുടെ വില കുറഞ്ഞതുമാണ് നഷ്ടത്തിന് കാരണം.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ നഷ്ടം മുന്‍ വര്‍ഷത്തെ 94.30 കോടി രൂപയില്‍ നിന്ന് കുറച്ചുകൊണ്ടു വരാന്‍ സാധിച്ചുണ്ട്. വരുമാനം 32.64 കോടി രൂപയില്‍ നിന്ന് 129.84 കോടി രൂപയായതാണ് നഷ്ടം കുറയ്ക്കാനായി.
ടൈറ്റാനിയം നിര്‍മാണ കമ്പനിയായ ട്രാവന്‍കൂര്‍ ടൈറ്റിനിയത്തിന്റെ വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 9.88 ശതമാനം വര്‍ധിച്ചു. എന്നാല്‍ നഷ്ടം 75.32 കോടിയായി. കഴിഞ്ഞ വര്‍ഷം നഷ്ടം 51 കോടി രൂപയായിരുന്നു.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വരുമാനം 16.69 ശതമാനം ഇടിഞ്ഞ് 4,851 കോടി രൂപയായി. കമ്പനിയുടെ നഷ്ടം 77.89 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 190 രൂപ കോടി രൂപയില്‍ നിന്ന് നഷ്ടം കുറച്ചുകൊണ്ടുവരാനായി.
കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ നഷ്ടം ഇക്കാലയളവില്‍ 1,314.04 കോടി രൂപയാണ്. കോര്‍പ്പറേഷന്റെ മൊത്ത വരുമാനം 46.99 ശതമാനം വര്‍ധിച്ച് 3,185.54 കോടിയായി.
2018ല്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്. മുന്‍ വര്‍ഷം 1,043 കോടിയായിരുന്ന നഷ്ടമാണ് 3,321.07 കോടിയായത്.
Read DhanamOnline in English
Subscribe to Dhanam Magazine