Image by Canva 
Business Kerala

കുതിച്ചു പൊങ്ങിയ സ്വര്‍ണത്തെ പിടിച്ചുകെട്ടി ഫെഡും ഡോളറും, കേരളത്തിലും വില ആശ്വാസം, ഇന്ന് വാങ്ങണോ അതോ കാത്തിരിക്കണോ?

വെള്ളി വിലയില്‍ ഇന്ന് ഗണ്യമായ ഇടിവ്‌

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,170 രൂപയും പവന് 320 രൂപ താഴ്ന്ന്‌ 73,360 രൂപയുമായി. ഇന്നലെ ഒറ്റയടിക്ക് പവന് 480 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ ഇടിവ്.

18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,525 രൂപയായി.

വെള്ളി വിലയും താഴേക്കാണ്. ഇന്ന് ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 121 രൂപയായി.

ഫെഡിന്റെ മൗനവും ഡോളര്‍ മുന്നേറ്റവും

യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇന്നലത്തെ പണനയ യോഗത്തില്‍ നടത്താതിരുന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്. സെപ്റ്റംബറില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കി.

പലിശ നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും കൂടുതല്‍ ആകര്‍ഷമാക്കുകയും നിക്ഷേപകരുടെ ശ്രദ്ധ അതിലേക്ക് തിരിക്കുകയും ചെയ്യാം.

അതേപോലെ ഡോളറിന്റെ മുന്നേറ്റവും യു.എസ് തീരുവകളില്‍ ട്രംപിന്റെ കടുംപിടുത്തവും സ്വര്‍ണത്തെ ബാധിച്ചു. ഔണ്‍സിന് 3,268 ഡോളര്‍ വരെയാണ് താഴ്ന്നത്. ഇന്ന് നേരിയ മുന്നേറ്റത്തോടെ 3,294 ഡോളര്‍ വരെ എത്തിയിട്ടുണ്ട്.

ആഭരണ വില

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഈ തുക പോര. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുന്നത്. അതുപ്രകാരം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പലിക്കൂലി കണക്കാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 79,392 രൂപ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകും. ഇത് ആഭരണ വിലയിലും പ്രതിഫലിക്കുമെന്ന് മറക്കരുത്.

Gold prices dip in Kerala due to US Fed's rate stance and dollar strength.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT