ഡ്രൈവിംഗ് ലൈസന്‍സിനുള്ള ലേണേഴ്‌സ് ടെസ്റ്റില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ മാറ്റങ്ങള്‍ വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ 30 ചോദ്യങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് 18 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയാലാണ് പാസാവുക. അതായത് ടെസ്റ്റില്‍ 60 ശതമാനം മാര്‍ക്ക് വേണം. ഓരോ ചോദ്യത്തിനും 30 സെക്കന്‍ഡ് സമയം ലഭിക്കും. നേരത്തെ 15 സെക്കന്‍ഡായിരുന്നു സമയം.
ലേണേഴ്‌സിനുള്ള പരിശീലനത്തിനും മോക് ടെസ്റ്റിനുമായി എം.വി.ഡി ലീഡ്‌സ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ടെസ്റ്റിനുള്ള സിലബസ്, പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ എന്നിവ ആപ്പിലുണ്ട്.
ആപ്പിലെ മോക് ടെസ്റ്റുകള്‍ പാസാകുന്നവര്‍ക്ക് റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് നിര്‍ബന്ധിത റോഡ് സേഫ്ടി ക്ലാസില്‍ ഇരിക്കണ്ട.
ഡ്രൈവിഗ് സ്‌കൂളിലെ ഇന്‍സ്ട്രര്‍മാര്‍ക്കും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലീഡ്‌സ് ആപ്പിലൂടെ ഇന്‍സ്ട്രക്ടര്‍മാരും ടെസ്റ്റ് പാസാവണം. എങ്കിലേ ഇന്‍സ്ട്രക്ടര്‍ ലൈസന്‍സ് നിലനിര്‍ത്താനാകൂ, മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine