ബയോകണക്ട് 3.0യില്‍ കേരളത്തിന്റെ ബയോ ഇക്കോണമി- കരുത്തും അവസരങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച. കെഎസ്‌ഐഡിസി മാനെജിങ് ഡയറക്ടര്‍ വിഷ്ണുരാജ്.പി ഐഎഎസ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫസര്‍ എ. സാബു, സീനിയര്‍ മാനേജര്‍ BIRAC തരണ്‍ജീത് കൗര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബയോസ്‌പെക്ട്രം മന്‍ബീന ചൗള, അസോസിയേഷന്‍ ഓഫ് ബയോടെക്‌നോളജി ലെഡ് എന്റര്‍പ്രൈസസ ഉപദേഷ്ടാവ് നാരായണന്‍ സുരേഷ്, പ്രസിഡന്റ് ജി.എസ്. കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Business Kerala

ലൈഫ് സയന്‍സ് മേഖലയില്‍ കേരളത്തിന് മികച്ച സാധ്യതകള്‍, സംസ്ഥാനത്തിന് പ്രത്യേക ബയോടെക് നയം വേണം; ബയോകണക്ട് 3.0 സമാപിച്ചു

ഇന്ത്യയുടെ 165.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബയോ-ഇക്കോണമിയില്‍ 4.5 ശതമാനം സംഭാവന ചെയ്യുന്നത് കേരളം

Dhanam News Desk

കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നു കോവളത്തു സംഘടിപ്പിച്ച ബയോകണക്ട് 3.0 സമാപിച്ചു. ലൈഫ് സയന്‍സ് മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും ഇത് മുന്നില്‍ക്കണ്ട് പ്രത്യേക ബയോടെക് നയനിര്‍മാണത്തിന് കേരളം തയാറാകണമെന്നും ബയോകണക്ടില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ബയോകണക്ടിന്റെ സമാപനദിവസം 'കേരളത്തിന്റെ ബയോ ഇക്കോണമി- കരുത്തും അവസരങ്ങളും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു.

ഇന്ത്യയുടെ 165.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബയോ-ഇക്കോണമിയില്‍ 4.5 ശതമാനം സംഭാവന ചെയ്യുന്നത് കേരളമാണ്. 2047 ഓടെ കേരളത്തെ ഗ്ലോബല്‍ ബയോടെക്-ബയോമാനുഫാക്ചറിംഗ് ഹബ്ബ് ആക്കുക, 2030 ഓടെ സംസ്ഥാന ബയോ-ഇക്കോണമിയുടെ മൂല്യം 11.24 ബില്യണ്‍ ഡോളറാക്കുക, സംസ്ഥാന ജിഡിപിയില്‍ ബയോഇക്കോണമി 10% വരെ ഉയര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി മാനെജിങ് ഡയറക്ടര്‍ വിഷ്ണുരാജ് പി. ഐഎഎസും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫസര്‍ എ. സാബുവും വ്യക്തമാക്കി.

സമാപന സമ്മേളനത്തില്‍ കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനെജര്‍ ബംഗാര്‍രാജു, ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക് സിഇഒ ഡോ. പ്രവീണ്‍ കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

നൂതനോത്പന്നങ്ങളുടെ ലോഞ്ചിങ് വേദി

ലൈഫ് സയന്‍സ്, ബയോടെക്, ഹെല്‍ത്ത്കെയര്‍, ഡിജിറ്റല്‍ ഹെല്‍ത്ത് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 14 സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ പുതിയ ഉത്പന്നങ്ങള്‍ ബയോകണക്റ്റ് 3.0 ന്റെ പ്രോഡക്റ്റ് ലോഞ്ച് സെഷനില്‍ അവതരിപ്പിച്ചു. ഹൃദ്രോഗത്തിന്റെയും കാന്‍സറിന്റെയും സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള പ്രത്യേക ജനിതക പരിശോധനാ സംവിധാനമാണ് കൊച്ചിയില്‍ നിന്നുള്ള വെല്‍ ജിനോം ബയോടെക്‌നോളജി എന്ന സ്റ്റാര്‍ട്ടപ്പ് അവതരിപ്പിച്ചത്.

30 മിനിറ്റിനുള്ളില്‍ കുറഞ്ഞ ചെലവില്‍ ഡിഎന്‍എ സാംപിളുകള്‍ വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനമാണ് കളമശ്ശേരിയിലെ സൈജിന്‍ ബയോടെക്‌നോളജി വിപണിയിലെത്തിച്ചിട്ടുള്ളത്. വിറ്റാമിന്‍ ഡി അടിസ്ഥാനമാക്കിയ ഡെല്ലക്‌സ് ഡി3, അടിയന്തര സാഹചര്യങ്ങളില്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന Mc Nox 40 ഇന്‍ജക്ഷന്‍ എന്നീ ഉത്പന്നങ്ങളാണ് അല്‍വര്‍‌സ്റ്റോണ്‍ ഡ്രഗ് ഹൗസ് ലോഞ്ച് ചെയ്തത്.

ഉയര്‍ന്ന ജൈവ ലഭ്യതയുള്ള ഒമേഗ 3, മഞ്ഞള്‍ക്കൊണ്ട് നിര്‍മ്മിച്ച കര്‍ക്കുമിന്‍ സപ്ലിമെന്റുകള്‍ തുടങ്ങിയ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ബാംഗ്ലൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അവതരിപ്പിച്ചു.

Kerala urged to adopt a dedicated biotech policy as BioConnect 3.0 highlights state’s life sciences potential.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT