Business Kerala

കേരളത്തിലെ ആദ്യ സ്‌പൈസസ് പ്രോസസിംഗ് പാര്‍ക്ക് തൊടുപുഴയില്‍

കാര്‍ബണ്‍ ന്യൂട്രല്‍ പാര്‍ക്ക് ശിലാസ്ഥാപനം ഓക്ടോബറില്‍

Dhanam News Desk

സംസ്ഥാനത്തെ ആദ്യ സ്‌പൈസസ് പ്രോസസിംഗ് പാര്‍ക്ക് തൊടുപുഴയില്‍ അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. കേരളത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം ഒക്ടോബറില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ഐ.ഡി.സി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രാദേശിക വ്യവസായ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കുറഞ്ഞത് പത്തേക്കറില്‍ തുടങ്ങുന്ന സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് മൂന്ന് കോടി രൂപയുടെ സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ എട്ട് പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി. ആറെണ്ണം കൂടി പരിഗണനയിലാണ്.

കിന്‍ഫ്ര വഴി 10 ചെറുകിട ഫുഡ് പാര്‍ക്കുകള്‍ തുടങ്ങും. അടിസ്ഥാന സൗകര്യ വികസനത്തിന് പാര്‍ക്കൊന്നിന് 10 കോടി രൂപ വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നൂതനാടിസ്ഥാനത്തിലുള്ള പാര്‍ക്കുകളാണ് ഭക്ഷ്യസംസ്‌കരണ രംഗത്ത് ഉദ്ദേശിക്കുന്നത്. നാനോ-ജീനോം സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താം. രാജ്യത്തെ ആദ്യ ജീനോം ഡേറ്റ സെന്റര്‍ കേരളത്തില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT