Business Kerala

അവയവദാന രംഗത്ത് കേരളം എവിടെ, ഭാവി സാധ്യതകളെന്തൊക്കെ?

ആരോഗ്യ രംഗത്തെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ്, എക്‌സ്‌പോ ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026

Dhanam News Desk

അവയവദാന രംഗത്തെ കേരളത്തിലെ നിലവിലെ അവസ്ഥയും ഭാവി സാധ്യതകളും സംബന്ധിച്ച കൃത്യമായ ദിശാബോധം നല്‍കുന്നതാകും ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2026. സമ്മിറ്റിനോടനുബന്ധിച്ച് ആദ്യ ദിനത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ അവയവദാനം: നമ്മള്‍ എവിടെ നില്‍ക്കുന്നു (Organ Transplantation in Kerala - Where we stand & the road ahead) എന്നതാണ് വിഷയം. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. സുനില്‍ കെ. മത്തായിയാണ് ഈ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്.

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധനും പത്മഭൂഷണ്‍ ജേതാവുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പ്രമുഖ വ്യവസായിയും അവയവദാന രംഗത്തെ സജീവ സാന്നിധ്യവുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കെ-സോട്ടോ (KSOTTO) എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ നെഫ്രോളജിസ്റ്റുമായ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേരളത്തിലെ അവയവദാന പ്രക്രിയയിലെ സങ്കീര്‍ണതകള്‍, നിയമപരമായ വെല്ലുവിളികള്‍, പൊതുജനങ്ങള്‍ക്കിടയിലുള്ള അവബോധം തുടങ്ങിയ കാര്യങ്ങള്‍ ഈ സെഷനില്‍ ഗൗരവകരമായി ചര്‍ച്ച ചെയ്യപ്പെടും.

ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി കൊച്ചിയിലെ ഐ.എം.എ ഹൗസിലാണ് ധനം ബിസിനസ് മീഡിയയുടെ നേതൃത്വത്തിലുള്ള രണ്ടാമത് ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് നടക്കുന്നത്.

സമ്മിറ്റിന്റെ ഉദ്ഘാടനം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്, മെയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ഐ.എം.എ കേരള പ്രസിഡന്റ് ഡോ. എം.എന്‍ മേനോന്‍, അക്‌മെ കണ്‍സള്‍ട്ടിംഗ് എം.ഡി ബി.ജി മേനോന്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രമുഖ ആരോഗ്യ വിദഗ്ധര്‍, ആശുപത്രി മേധാവികള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.

സമ്മിറ്റില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും :

അനൂപ് ഏബ്രഹാം: 90725 70065, Website: https://dhanamhealthcaresummit.com/

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT