Business Kerala

അഞ്ച് കോടി വരെ വായ്പ, അതും 5% പലിശ സബ്സിഡിയില്‍, കെ.എഫ്.സി സംരംഭകത്വ പദ്ധതി ഒരു വര്‍ഷം കൂടി നീട്ടി

നിലവില്‍ 3,101 സംരംഭങ്ങള്‍ക്കായി 1,046 കോടി രൂപ അനുവദിച്ചതിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 80,000-ലേറെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതായും മന്ത്രി കെ.എന്‍ ബാലഗോപാല്‍

Dhanam News Desk

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ഒരു വര്‍ഷം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ വരെയാണ് പദ്ധതി കാലാവധി നീട്ടിയത്.

അഞ്ച് കോടി വരെ വായ്പ

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതാണ് സി.എം.ഇ.ഡി.പി. പദ്ധതിയിലെ വായ്പാപരിധി നിലവിലെ രണ്ടു കോടി രൂപയില്‍നിന്ന് അഞ്ചു കോടി രൂപയായി ഉയര്‍ത്തി. വായ്പ പലിശയില്‍ അഞ്ചു ശതമാനം സബ്സിഡിയാണ്. ഇതില്‍ മൂന്നു ശതമാനം സര്‍ക്കാരും രണ്ടു ശതമാനം കെഎഫ്സിയും വഹിക്കും. ആറു ശതമാനം പലിശ മാത്രം സംരംഭകന്‍ നല്‍കിയാല്‍ മതിയാകും.

പ്രായപരിധിയിലും ഇളവ്

പദ്ധതിയില്‍ അപേക്ഷിക്കാനുള്ള പ്രായപരിധി 50 ല്‍നിന്ന് 60 ആയി ഉയര്‍ത്തി. ഈ വര്‍ഷം പദ്ധതിയില്‍ 500 സംരംഭങ്ങള്‍ക്കുകൂടി വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവില്‍ 3,101 സംരംഭങ്ങള്‍ക്കായി 1,046 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. ഇവയിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 80,000-ലേറെ പുതിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിച്ചു.

വിമുക്തസൈനികര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി യുടെ ഭാഗമായ സി.എം.ഇ.ഡി.പി- എക്‌സ് സര്‍വ്വീസ് മെന്‍ സ്‌കീം എന്ന പേരില്‍ വായ്പാ പദ്ധതിയുമുണ്ട്. ഒരുവര്‍ഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും.

The KFC Entrepreneurship Scheme offers loans up to ₹5 crore with 5% interest subsidy. The scheme has been extended for another year to support new businesses.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT