സംസ്ഥാനത്തെ ചെറുകിട-ഇടത്തം സംരംഭങ്ങള്‍ക്ക് (MSME) മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP Edition II) വഴി ലഭ്യമാക്കുന്ന വായ്പയുടെ തുക ബജറ്റില്‍ ഉയര്‍ത്തി. പുതിയ എംഎസ്എംഇ സംരംഭങ്ങളെ പിന്തുണയ്ക്കുകയും സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിലവില്‍ രണ്ട് കോടി രൂപ വരെയാണ് ഈ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കുന്നത്. ഇത് പുതിയ ബജറ്റില്‍ അഞ്ച് കോടി രൂപയായി ഉയര്‍ത്തി. വലിയ പ്രൊജക്ടുകളുമായി വരുന്ന സംസ്ഥാനത്തെ പുതുതലമുറ സംരംഭകർക്ക് ഈ തുക ലഭ്യമാക്കാനുള്ള നടപടികൾ കെഎഫ്സി സ്വീകരിക്കും. നിലവിലെ പരിധി ബിസിനസ് വിപുലീകരണത്തിന് തികയാതെ വന്നിരുന്ന സാഹചര്യത്തിലാണ് ഈ വർധന നടപ്പിലാക്കുന്നത്.
ആറ് ശത്മാനം പലിശ, മൂന്ന് ശതമാനം സബ്‌സിഡി
സംരംഭകർക്ക് വലിയ സാമ്പത്തിക ഭാരമില്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന പലിശ നിരക്കുകളാണ് പദ്ധതിയുടെ പ്രധാന ആകർഷണം. പുതിയ ഭേദഗതി അനുസരിച്ച് 6 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും. ഇതിൽ ആദ്യത്തെ അഞ്ചു വർഷത്തേക്ക് 3 ശതമാനം പലിശ ഇളവ് (Interest Subvention) സർക്കാർ നേരിട്ട് നൽകുന്നതാണ്.
നിലവില്‍ 5 ശതമാനമാണ് രണ്ട് കോടി രൂപ വരയുള്ള വായ്പകള്‍ക്ക് കെ.ഫെ്.സി ഈ പദ്ധതിയില്‍ ഈടാക്കുന്നത്. സംസ്ഥആന സര്‍ക്കാര്‍ മൂന്ന് ശതമാനവും കെഫ്എസി 2 ശതമാനവും സബ്‌സിഡി വഹിക്കുന്നുമുണ്ട്. പിതിയ ബജറ്റില്‍ പറയുന്നതു പോലെ നിലവിലും അഞ്ച് വര്‍ഷത്തേക്കാണ് ഈ പലിശ ആനുകൂല്യം.
പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇത് വഴി വലിയ സാമ്പത്തിക സഹായം ഉറപ്പാക്കാൻ സാധിക്കും.
പ്രായപരിധി 60 വയസായി ഉയർത്തി
വ്യവസായ രംഗത്തേക്ക് കടന്നുവരുന്ന കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി CMEDP-ക്ക് കീഴിലുള്ള അപേക്ഷകരുടെ പ്രായപരിധിയിലും വലിയ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പദ്ധതി പ്രകാരം അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസായിരുന്നു. ഇതാണ് ഇപ്പോൾ 60 വയസായി ഉയർത്തിയിരിക്കുന്നത്. പ്രായപരിധി ഉയർത്തിയതോടെ കൂടുതൽ പരിചയസമ്പന്നരായ പ്രവാസികൾക്കും മുതിർന്ന വ്യക്തികൾക്കും സ്വന്തമായി പുതിയ ബിസിനസ് ആശയങ്ങൾ നടപ്പിലാക്കാൻ കെഎഫ്സിയുടെ ഈ വായ്പാ സഹായം പ്രയോജനപ്പെടുത്താനാകും.
ഈ പദ്ധതി വഴി സംസ്ഥാനത്തെ വ്യവസായ മേഖലയിൽ വൻ ഉൽപ്പാദന ക്ഷമതയും പുതിയ ബിസിനസ് സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനയും ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാരും കെഎഫ്സിയും പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine