Photo credit: VJ/Dhanam  Pic courtesy: VJ/DhanamOnline
Business Kerala

എയർപോർട്ട് റൂട്ടിൽ ഭൂഗർഭ പാതയില്ല; കൊച്ചി മെട്രോ മൂന്നാം ഘട്ടം പൂർണമായും മേൽപ്പാലത്തിലൂടെ: കെ.എം.ആർ.എൽ

ആലുവ-അങ്കമാലി പാതയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മെട്രോ അടിയിലൂടെ കടന്നുപോകുമെന്ന വാർത്തകൾ തള്ളി അധികൃതർ; ഡി.പി.ആർ സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ.

Dhanam News Desk

കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ആലുവയിൽ നിന്ന് അങ്കമാലിയിലേക്കുള്ള പാതയിൽ എയർപോർട്ട് മേഖലയിൽ ട്രാക്ക് ഭൂമിക്കടിയിലൂടെ കടന്നുപോകുമെന്ന രീതിയിൽ പുറത്തുവരുന്ന റിപോർട്ടുകൾ പൂർണമായും അവാസ്തവമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വ്യക്തമാക്കി. മൂന്നാം ഘട്ട പാത പൂർണമായും മേൽപ്പാലത്തിലൂടെ (Fully Elevated) തന്നെയാകും നിർമിക്കുകയെന്നും അധികൃതർ അറിയിച്ചു.

18.09 കിലോമീറ്റർ പാത; ഡി.പി.ആർ സർക്കാരിന് മുന്നിൽ

കൊച്ചി മെട്രോ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട അന്തിമ കരട് പദ്ധതി റിപ്പോർട്ട് (Final Draft DPR) സംസ്ഥാന സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ രൂപരേഖ പ്രകാരം 18.09 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട ആലുവ - അങ്കമാലി പാത പൂർണമായും എലിവേറ്റഡ് ശൈലിയിൽ തന്നെ നിർമിക്കാനാണ് പദ്ധതി.

നിലവിൽ കെ.എം.ആർ.എൽ തയ്യാറാക്കിയ സമഗ്ര പദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും പദ്ധതി കേന്ദ്രാനുമതിക്കായി അയക്കുക. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രോ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് മൂന്നാം ഘട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

KMRL denies underground Metro route reports for Airport stretch, confirms submitting fully elevated Phase 3 DPR to Kerala government.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT