തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ (SIB) ഓഹരി വിഹിതം വര്‍ധിപ്പിച്ച് കൊട്ടക് മഹിന്ദ്ര മ്യൂച്വല്‍ ഫണ്ട്. ബാങ്കിന്റെ ആകെ ഓഹരി മൂലധനത്തിന്റെ 5 ശതമാനത്തിലധികം പങ്കാളിത്തം കൊട്ടക് മഹിന്ദ്ര മ്യൂച്വല്‍ ഫണ്ട് കൈവരിച്ചതായി ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.
2026 ജൂലൈ 21-നാണ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ കൊട്ടക് മഹിന്ദ്ര മ്യൂച്വല്‍ ഫണ്ട് ബാങ്കിന്റെ ഓഹരികള്‍ വാങ്ങിയത്. ജൂലൈ 23-നാണ് ഇതുസംബന്ധിച്ച വിവരം ബാങ്കിന് ഔദ്യോഗികമായി ലഭിച്ചത്.
ഇതിന് മുമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 4.5981 ശതമാനം വിഹിതമാണ് (12,03,61,168 ഓഹരികള്‍) കൊടാക് മഹിന്ദ്ര മ്യൂച്വല്‍ ഫണ്ടിനുണ്ടായിരുന്നത്. പുതിയ ഇടപാടിലൂടെ ബാങ്കിന്റെ 0.5614 ശതമാനം വരുന്ന 1,46,94,332 അധിക ഓഹരികള്‍ കൂടി കൊട്ടക് ഫണ്ട് സ്വന്തമാക്കി.
ഇതോടെ ബാങ്കില്‍ കൊട്ടക് മഹിന്ദ്ര മ്യൂച്വല്‍ ഫണ്ടിന്റെ ആകെ ഓഹരി പങ്കാളിത്തം 5.1595 ശതമാനമായി (13,50,55,500 ഓഹരികള്‍) വര്‍ധിച്ചു.
Kotak Mahindra Mutual Fund has increased its stake in Kerala-based South Indian Bank to 5.16% through open market purchases.
Read DhanamOnline in English
Subscribe to Dhanam Magazine