സംസ്ഥാനത്ത് വളര്‍ച്ചാ സാധ്യത ഏറെയുള്ള ഹെല്‍ത്ത്‌കെയര്‍ രംഗത്ത് നിക്ഷേപ അവസരമൊരുക്കി കൊപ്പം പ്രവാസി യുണൈറ്റഡ് എല്‍എല്‍പി. പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് കൊപ്പത്ത് 120 കോടി നിക്ഷേപത്തില്‍ പടുത്തുയര്‍ത്തുന്ന കെപിയു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഓഹരിയുടമകളാകുന്ന അവസരമാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്കുള്ളത്. 2026 ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന 300 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പദ്ധതിയില്‍ നിക്ഷേപകരാകുന്നവര്‍ക്ക് 2027 ഓഗസ്റ്റ് മുതല്‍ നേട്ടം ലഭിച്ചുതുടങ്ങുമെന്ന് കെപിയു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്റ്റര്‍ മണികണ്ഠന്‍ കോലോത്തൊടി പറഞ്ഞു.
പ്രവാസികള്‍ ഏറെയുള്ള പഞ്ചായത്താണ് പട്ടാമ്പി മണ്ഡലത്തിലെ കൊപ്പം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത്, ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വരുമാനം ഉറപ്പാക്കുന്ന ഒരു ക്ഷേമപദ്ധതിയെക്കുറിച്ചുള്ള ചിന്തയാണ് കൊപ്പം പ്രവാസി യുണൈറ്റഡ് എല്‍എല്‍പി എന്ന കമ്പനിയുടെ രൂപീകരണത്തിന് വഴിവെച്ചത്. പല നിക്ഷേപ പദ്ധതികളുടെയും സാധ്യതകള്‍ ഇവര്‍ ആരാഞ്ഞിരുന്നു. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ACME നടത്തിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കൊപ്പത്ത് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പദ്ധതിയിലേക്ക് ഇവര്‍ എത്തിയത്. ''കൊപ്പത്തെ പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെന്ന നിലയിലാണ് ആശയരൂപീകരണം നടന്നതെങ്കിലും, ഇന്ന് ആര്‍ക്കും ഇതിനൊപ്പം ചേരാം. സാമ്പത്തിക സുരക്ഷക്കൊപ്പം സാമൂഹികപ്രതിബദ്ധതയും ഉറപ്പാക്കുന്ന പദ്ധതിയാണിത്,'' കെപിയു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മുഹമ്മദ് അലി പുത്തന്‍പീടികക്കല്‍ വിശദീകരിക്കുന്നു.
കൊപ്പം-പെരിന്തല്‍മണ്ണ ദേശീയ പാതയോരത്ത് മൂന്നേക്കറില്‍ പത്ത് നിലകളിലായുള്ള ആശുപത്രി നിര്‍മാണം ഇപ്പോള്‍ 60 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. 24ലേറെ സ്പെഷ്യാലിറ്റികള്‍, ഓങ്കോളജി, കാര്‍ഡിയോ വാസ്‌കുലാര്‍ കെയര്‍, മാതൃ-ശിശു സംരക്ഷണം, ന്യൂറോളജി, ജറിയാട്രിക് കെയര്‍ എന്നിവക്ക് സവിശേഷ ഊന്നല്‍, എയര്‍ കണ്ടീഷന്‍ ചെയ്ത അത്യാധുനിക ഹോസ്പിറ്റല്‍ കോംപ്ലക്സ്, അത്യാധുനിക രോഗനിര്‍ണയം, ചികിത്സ, സര്‍ജറി സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍, രാജ്യാന്തര നിലവാരത്തിലുള്ള ഹോസ്പിറ്റല്‍ ഡിസൈന്‍, അണുബാധ തടയാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവയും ഈ പദ്ധതിയുടെ മുഖ്യ സവിശേഷതകളാണ്.
120 കോടിയുടെ പദ്ധതിയുടെ ഒരു ഓഹരി വില 50,000 രൂപയാണ്. അഞ്ച് യൂണിറ്റാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. അതായത് രണ്ടര ലക്ഷം രൂപ. പ്രതീക്ഷിക്കുന്ന വാര്‍ഷിക നേട്ടം 10-18 ശതമാനമാണ്.
നിക്ഷേപകര്‍ക്ക് ലഭിക്കുന്ന മറ്റ് നേട്ടങ്ങള്‍
മെഡിക്കല്‍ സേവനങ്ങളില്‍ 10-18 ശതമാനം ഡിസ്‌കൗണ്ട്.
ഹോസ്പിറ്റലിലെ ജോലികള്‍ക്ക് ഓഹരി ഉടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്‍ഗണന.
ഹോസ്പിറ്റല്‍ ബില്‍ഡിങ്ങിലും സ്ഥലത്തിലും ആജീവനാന്ത ഉടമസ്ഥാവകാശം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 62351 00881
(Originally published in Dhanam Magazine February 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine