സീനിയര്‍ കമ്യൂണിറ്റിക്കു വേണ്ടിയുള്ള വര്‍മ്മ ഹോംസിന്റെ പുതിയ സംരംഭം വര്‍മ്മ വെല്‍ഏജിന്റെ ലോഗോ പ്രകാശനം വൈസ് പ്രസിഡന്റ് വൈശാഖ് വര്‍മ്മ, മാനേജിംഗ് ഡയറക്ടര്‍ കെ. അനില്‍ വര്‍മ്മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ, കെ.എസ് ചിത്ര, ഡോ. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. ജി.എന്‍ രമേഷ്, ആര്‍ക്കിടെക്ട് ജി. ശങ്കര്‍, വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.  
Business Kerala

വര്‍മ ഹോംസിന്റെ സെലിബ്രേഷന്‍ ഓഫ് ലെഗസി കെ.എസ് ചിത്ര ഉദ്ഘാടനം ചെയ്തു

പൂര്‍ത്തിയാക്കിയ അഞ്ച് പ്രൊജക്ടുകളില്‍ നിന്നും അഞ്ച് വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു

Dhanam News Desk

പ്രമുഖ ബില്‍ഡര്‍മാരായ വര്‍മ ഹോംസിന്റെ അഞ്ച് പദ്ധതികളുടെ കൈമാറ്റവും നാല് പുതിയ പദ്ധതികളുടെ ലോഞ്ചിംഗും ഉള്‍പ്പെടെ ഒന്‍പത് വര്‍ഷത്തെ സെലിബ്രേഷന്‍ ഓഫ് ലെഗസി ഗായിക കെ.എസ് ചിത്ര ഉദ്ഘാടനം ചെയ്തു.

വര്‍മ ഹോംസിന്റെ വെല്‍നസ് വില്ലേജ് വര്‍മ വെല്‍ഏജ് ലോഗോ ചിത്ര പുറത്തിറക്കി. പുതിയ നാലു പദ്ധതികളുടെ ലോഞ്ചിംഗ് ആര്‍ക്കിടെക്ട് ജി. ശങ്കര്‍ നിര്‍വഹിച്ചു. പൂര്‍ത്തിയാക്കിയ അഞ്ച് പ്രൊജക്ടുകളില്‍ നിന്നും അഞ്ച് വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഹൃദയ ശസ്ത്രക്രിയ വിദഗ്ദന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ആര്‍ക്കിടെക്ട് ജി ശങ്കര്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍ രമേഷ് എന്നിവര്‍ പ്രസംഗിച്ചു. വര്‍മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ. അനില്‍ വര്‍മ സ്വാഗതവും ഡയറക്ടര്‍ ഡോ. മിനി വര്‍മ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ, വൈശാഖ് വര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT