Business Kerala

ഇറച്ചിക്കോഴികള്‍ക്കായി ബ്രോയ്‌ലര്‍ സ്റ്റാള്‍ പെല്ലറ്റ് വിപണിയിലെത്തിച്ച് കെ.എസ്.ഇ

കന്നുകുട്ടികള്‍ക്കും കറവ വറ്റിയ പശുക്കള്‍ക്കുമായി പുഷ്ഠിമ കാലിത്തീറ്റയും ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ചിരുന്നു

Dhanam News Desk

കേരളത്തിലെ പ്രമുഖ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കെ.എസ്.ഇ ലിമിറ്റഡ്, ഇറച്ചിക്കോഴികള്‍ക്ക് വേണ്ടിയുള്ള ബ്രോയ്‌ലര്‍ സ്റ്റാള്‍ പെല്ലറ്റ് വിപണിയില്‍ എത്തിച്ചു. മുട്ടക്കോഴികള്‍ക്കായുള്ള ലെയര്‍ തീറ്റകളുടെ മികച്ച സ്വീകാര്യതക്കു ശേഷം ആണ് സ്റ്റാള്‍ ഫീഡ് വിപണിയില്‍ എത്തിച്ചിരിക്കുന്നത് എന്ന് കമ്പനിയുടെ എം.ഡി എം. പി. ജാക്‌സണ്‍ അറിയിച്ചു.

കേരളത്തില്‍ ഇപ്പോള്‍ മൂന്ന് തരം കാലിത്തീറ്റകള്‍ കെ.എസ്.ഇ വിപണിയില്‍ എത്തിക്കുന്നുണ്ട്. പാലിന് വേണ്ടിയുള്ള സുപ്രീം, ഡീലക്‌സ് പ്ലസ് എന്നിവക്കും കന്നുകുട്ടികള്‍ക്കും കറവ വറ്റിയ പശുക്കള്‍ക്കുമായി ഈ കൊല്ലം വിപണിയില്‍ എത്തിച്ച പുഷ്ഠിമ കാലിത്തീറ്റക്കും നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

യൂറിയ ചേര്‍ക്കാത്ത കാലിത്തീറ്റകളാണ് കെ എസിന്റെ സവിശേഷത. ഇതിനായി 6 പ്ലാന്റുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ തമിഴ്‌നാട്ടില്‍ സ്വാമിനാഥപുരം, നാമക്കല്‍, മധുരൈ എന്നിവിടങ്ങളിലും കെ.എസിനു യൂണിറ്റുകള്‍ ഉണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT