KSRTC Canva
Business Kerala

ഒരു ബസില്‍ നിന്ന് ഒറ്റ ദിവസത്തെ കളക്ഷന്‍ 22,123; ടിക്കറ്റ് വരുമാനത്തില്‍ പുതിയ റെക്കോഡുമായി കെ.എസ്.ആര്‍.ടി.സി, തിങ്കളാഴ്ച മാത്രം വരുമാനം 10.19 കോടി, രക്ഷപെടുമോ?

2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ 9.22 കോടി രൂപയുടെ പ്രവര്‍ത്തന വരുമാന നേട്ടത്തെയാണ് മറികടന്നത്

Dhanam News Desk

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു) കൈവരിച്ച് കെ.എസ്.ആര്‍.ടി.സി. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ.എസ്.ആര്‍.ടി.സി നേടിയത്. ഒരു ബസില്‍ നിന്ന് ഒറ്റ ദിവസത്തെ കളക്ഷന്‍ 22,123 രൂപ.

2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ 9.22 കോടി രൂപയുടെ പ്രവര്‍ത്തന വരുമാന നേട്ടത്തെയാണ് മറികടന്നത്. 2024 ലെ ഓണം സമയത്ത് (സെപ്റ്റംബര്‍ 14)നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്.

4,607 ബസ്സുകള്‍ ആണ് സര്‍വീസ് നടത്തിയാണ്‌ വരുമാനം ലഭ്യമാക്കിയത്. 2024 ഡിസംബര്‍ 23 ല്‍ റെക്കോഡ് വരുമാനം നേടിയപ്പോള്‍ സര്‍വീസ് നടത്തിയത് 4567 ബസുകള്‍ ആയിരുന്നു. അന്ന് ഒരു ബസില്‍ നിന്ന് ഒറ്റ ദിവസത്തെ കളക്ഷന്‍ 20,180 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് ഒരു ബസില്‍ നിന്നുള്ള ഒറ്റ ദിവസത്തെ കളക്ഷന്‍ 19,279 രൂപയുമായിരുന്നു.

ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനായതെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

കാലോചിതമായ പരിഷ്‌ക്കരണ നടപടികളും പുതിയ ബസുകളുടെ വരവും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

KSRTC sets all-time daily ticket revenue record with ₹10.19 crore on September 8, 2025

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT