Business Kerala

ഇലക്ട്രിക്കൽ-ഇലക്ട്രോണിക്‌സ് വിപണിയിലെ വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷനായി KSSC

സ്വിച്ച് മുതൽ ജനറേറ്റർ വരെ എല്ലാ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളും ഒരേ കുടക്കീഴിൽ നൽകുന്ന സ്ഥാപനം

Dhanam News Desk

സാധാരണ സ്വിച്ച് മുതല്‍ ജനറേറ്റര്‍ വരെ ഏത് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളും ലഭ്യമാകുന്ന 'വണ്‍ സ്റ്റോപ്‌സൊല്യൂഷന്‍' എന്ന നിലയില്‍ ശ്രദ്ധ നേടുകയാണ് കൊച്ചി കടവന്ത്ര കെ.പി വള്ളോന്‍ റോഡിലെ കേരള സ്വിച്ച്ഗിയര്‍ സെയ്ല്‍സ് കോര്‍പറേഷന്‍ (KSSC).

ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (L&T) അടക്കമുള്ള സ്വിച്ച്ഗിയര്‍ രംഗത്തെ വന്‍കിട കമ്പനികളില്‍ നാല് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച പരിചയവുമായി എസ്.മോഹനന്‍ എന്ന സംരംഭകന്‍ 22 വര്‍ഷം മുമ്പ് തുടക്കമിട്ട സ്ഥാപനമാണിത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ ആര്‍എംയു ഡിസ്ട്രിബ്യൂട്ടര്‍ കം സര്‍വീസ് പ്രൊവൈഡറായി മാറാന്‍ സ്ഥാപനത്തിന് കഴിഞ്ഞു.

സീമെന്‍സിന്റെ 3800 ആര്‍എംയുകളാണ് ഇവര്‍ വിറ്റഴിച്ചത്. സ്വിച്ചുകള്‍, ലൈറ്റിങ് ആക്സസറീസ്, എച്ച്ടി പാനലുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, ജനറേറ്ററുകള്‍ തുടങ്ങി ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളെല്ലാം ഇവിടെ ലഭിക്കും.

കണ്‍സള്‍ട്ടന്‍സി സേവനങ്ങളും ബില്‍ഡര്‍മാര്‍ക്ക് ആര്‍എംയുവുമായി ബന്ധപ്പെട്ട മെറ്റീരിയല്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും സ്ഥാപനം നല്‍കിവരുന്നുണ്ട്. കൂടാതെ വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ലഭ്യമല്ലെങ്കില്‍ ഉപയോക്താവിന് ആശ്രയിക്കാവുന്ന ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ടെസ്റ്റിങ് ആന്‍ഡ് മെഷര്‍മെന്റ് ഓഫ് കേബ്ള്‍സ് എന്നിങ്ങനെ രണ്ട് ഉപസ്ഥാപനങ്ങള്‍ കൂടി കേരള സ്വിച്ച്ഗിയര്‍ സെയ്ല്‍സ് കോര്‍പറേഷന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്. ടെക്നോക്രാറ്റ് കൂടിയായ മകന്‍ പ്രത്യുഷ് മോഹനും സംരംഭത്തിനൊപ്പം ചേര്‍ന്നതോടെ കേരള സ്വിച്ച്ഗിയര്‍ സെയ്ല്‍സ് കോര്‍പറേഷന്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.  

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT