Business Kerala

ഐടി മുതൽ ഊർജ മേഖല വരെ! ധനം ബിസിനസ് സമിറ്റിൽ സന്ദർശകരുടെ ശ്രദ്ധയാകർഷിച്ച് വൈവിധ്യമാർന്ന സ്റ്റാളുകൾ

പ്രമുഖ വ്യവസായികൾ, പ്രവാസി ബിസിനസ് ലീഡർമാർ, സ്റ്റാർട്ടപ്പ് പ്രതിഭകൾ, പ്രൊഫഷണലുകൾ, ബിസിനസ് വിദ്യാർത്ഥികൾ തുടങ്ങി വൻ നിരയാണ് സമ്മിറ്റില്‍ ഒത്തുചേര്‍ന്നത്

Dhanam News Desk

പതിനെട്ടാമത് ധനം ബിസിനസ് സമിറ്റ് ആന്റ് അവാർഡ് നൈറ്റിൽ വിവിധ മേഖലകളിലെ പ്രമുഖ കമ്പനികൾ തങ്ങളുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്റ്റാളുകൾ ശ്രദ്ധേയമായി. 21 സ്റ്റാളുകളാണ് പ്രദർശത്തിനായി ഒരുക്കിയിരുന്നത്. ഐടി, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, ഊർജം തുടങ്ങി വ്യത്യസ്ത മേഖലകളിലെ സ്ഥാപനങ്ങളുടെ സാന്നിധ്യം പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.

പ്രമുഖ കമ്പനികളുടെ സ്റ്റാളുകൾ

സാങ്കേതികവിദ്യ, ഐടി മേഖലയിൽ നിന്ന് എഫ്9 ഇൻഫോടെക് (F9 INFOTECH), സോഹോ പാർട്ണറായ ടെക് ഗം (Tech Geum), ആബാസോഫ്റ്റ് (AABASOFT), പ്രാഗ്മാക്‌സ് ടെക്നോളജീസ് (PRAGMACHS TECHNOLOGIES), എപ്സൺ (EPSON), കൊകോൺ (c0c0n), നിയോട്രോണിക്സ് (Neotronics) തുടങ്ങിയ കമ്പനികൾ സജീവമായിരുന്നു. ബാങ്കിംഗ്, ധനകാര്യ മേഖലയിൽ നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് (Nippon India Mutual Fund), മുത്തൂറ്റ് ഫിൻകോർപ്പ് (Muthoot Fincorp), ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് (IDFC FIRST BANK) എന്നിവയുടെ സ്റ്റാളുകൾ ശ്രദ്ധേയമായി.

ഊർജ മേഖലയെ പ്രതിനിധീകരിച്ച് ഈലിസ്റ്റോ എനർജീസ് (EALLISTO ENERGIES), ഉഷാ ശ്രീറാം സോളാർ പ്രോഡക്ട്സ് (USHA SHRIRAM SOLAR PRODUCTS) എന്നിവരും റിയൽ എസ്റ്റേറ്റ് വിഭാഗത്തിൽ ശോഭ ലിമിറ്റഡ് (SOBHA LTD), ബിൽറ്റ് ടെക് (Built Tech) എന്നിവരും പങ്കെടുത്തു.

കൂടാതെ, ഗ്ലോബൽ എഡ്യൂക്കേഷണൽ കൺസൾട്ടന്റ്സ്, ഗെറ്റ് ലീഡ്, റൂമ കോസ്മെറ്റിക്സ്, കാറ്റിക് ഡിസൈൻ, ഹായ്കിറ്റ് ടെക്നോളജി (HackIT Technology), റാവോസ് സ്മാർട്ട് ഓട്ടോമേഷൻ, 11X കമ്പനി തുടങ്ങിയവരും ഈ സ്റ്റാളുകളുടെ നിരയിൽ ഉണ്ടായിരുന്നു. 'പർപ്പസ് ഡ്രിവൺ ലീഡർഷിപ്പ്' എന്ന മുഖ്യ പ്രമേയത്തിൽ നടന്ന സമിറ്റിൽ സംസ്ഥാനത്തെ പ്രമുഖ വ്യവസായികൾ, പ്രവാസി ബിസിനസ് ലീഡർമാർ, സ്റ്റാർട്ടപ്പ് പ്രതിഭകൾ, പ്രൊഫഷണലുകൾ, ബിസിനസ് വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന വൻ നിരയാണ് ഒത്തുചേര്‍ന്നത്. ബിസിനസ് ലോകത്തെ പ്രമുഖർ ഒത്തുചേര്‍ന്ന വേദിയിൽ നെറ്റ്‌വർക്കിംഗിനും പുതിയ ബിസിനസ് ആശയങ്ങൾ പങ്കുവെക്കുന്നതിനും മികച്ച അവസരമാണ് ഒരുക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT