ഫാക്ടറി നിര്‍മാണത്തിനുള്ള ഡിസൈന്‍, വിവിധ അനുമതികള്‍, അതിന്റെ നിര്‍മാണം തുടങ്ങി തലവേദനകള്‍ നിരവധിയാണ്. ഇതെല്ലാം ഒരിടത്തു നിന്നു തന്നെ ചെയ്തു കൊടുക്കുന്ന സൗകര്യമുണ്ടെങ്കില്‍ എന്ന് ചിന്തിക്കാത്ത സംരംഭകരുണ്ടാകില്ല. ഈ മേഖലയില്‍ ടോട്ടല്‍ സൊല്യൂഷന്‍ ഇന്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ (സിവില്‍, പ്രീ -എന്‍ജിനീയേര്‍ഡ്, എംഇപി) എന്ന നിലയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായുള്ള ലീ ബില്‍ഡേഴ്സ്.
മൂന്നു പതിറ്റാണ്ടിലേറെയായി നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ബാബു തോമസ് എന്ന സംരംഭകന്‍ 1995ല്‍ തുടക്കമിട്ട ലീ ബില്‍ഡേഴ്സ് ഇതിനകം തന്നെ 500 ലേറെ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കി. സ്റ്റീല്‍ ഉപയോഗിച്ചു ബഹുനില കെട്ടിടങ്ങള്‍ വരെ നിര്‍മിക്കുന്നതില്‍ വിദഗ്ധരാണ് ലീ ബില്‍ഡേഴ്സ്. സ്ഥലവും ഫാക്ടറിയുടെ ലേഔട്ടും ലഭിച്ചാല്‍ സര്‍വേ നടത്തി, വിവിധ അനുമതികള്‍ വാങ്ങിയെടുത്ത് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും സംഘടിപ്പിച്ച് കെട്ടിടത്തിന്റെ ഡിസൈന്‍ തയാറാക്കി നിര്‍മിച്ച് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. വെയര്‍ഹൗസുകള്‍, കൊമേഴ്സ്യല്‍ കെട്ടിടങ്ങള്‍, ഫാക്ടറികള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ഓഡിറ്റോറിയങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങി ഏത് ആവശ്യങ്ങള്‍ക്കുമുള്ള സ്റ്റീല്‍ കെട്ടിടങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഒരുക്കിനല്‍കാന്‍ കഴിയുമെന്ന് ബാബു തോമസ് പറയുന്നു.
കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ തയാറാകുമ്പോഴേക്ക് സ്വന്തം പ്ലാന്റില്‍ വെച്ച് തന്നെ അളവിനനുസരിച്ചുള്ള കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങള്‍ ഇവര്‍ തയാറാക്കുന്നു. അങ്കമാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലും വേങ്ങൂരിലുമുള്ള രണ്ട് വമ്പന്‍ ഫാക്ടറികളിലായാണ് കെട്ടിടങ്ങള്‍ക്കാവശ്യമായ സ്റ്റീല്‍ റൂഫിങ്ങുകളും മറ്റും നിര്‍മിക്കുന്നത്. ഇതിനു പുറമേ എറണാകുളം കുറുപ്പംപടിയില്‍ പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിങ് പ്ലാന്റ് കൂടി ഒരുക്കിവരുന്നു.
കേരളത്തിന് പുറമേ മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും ലീ ബില്‍ഡേഴ്സ് പ്രോജക്റ്റുകള്‍ ചെയ്തു വരുന്നു. അദാനി ഗ്രൂപ്പ്, മെര്‍സിലീസ് ഐസ്‌ക്രീം, ഓജസ് ഓട്ടോമൊബൈല്‍സ്, ഒലാം സ്പൈസസ്, ശിശിര ഡിസൈന്‍സ്, ഹൈകണ്‍ ഇന്ത്യ ലിമിറ്റഡ്, കമല്‍ പൈപ്സ്, അഗാപ്പെ ഡയഗ്‌നോസിസ് ലിമിറ്റഡ്, പവിഴം റൈസ്, മൂലന്‍സ് ഹൈപ്പര്‍മാര്‍ട്ട് തുടങ്ങിയവരൊക്കെ ലീ ബില്‍ഡേഴ്സിന്റെ ക്ലയ്ന്റ് ലിസ്റ്റിലുണ്ട്.
പൊതുമേഖലാ രംഗത്തും ശ്രദ്ധേയ സാന്നിധ്യമാണ് ലീ ബില്‍ഡേഴ്സ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി സഹകരിച്ച് സോളാര്‍ സ്ട്രക്ചര്‍ നിര്‍മാണം വിജയകരമായി നടപ്പാക്കിയതിലൂടെ ലീ ബില്‍ഡേഴ്‌സിന് ഇത് ഒരു പൊന്‍ തൂവലായി മാറിയിട്ടുണ്ട്.
റെയില്‍വേയുടെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. കൊച്ചിന്‍ ഷിപ്‌യാര്‍ഡിനും മുംബൈ ആസ്ഥാനമായ മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്സിനു വേണ്ടിയും ഷിപ്പ് ബില്‍ഡിങ് കരാറുകള്‍ ഏറ്റെടുത്തു വരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine