Business Kerala

ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം LIC ക്ക് (AUM ₹1 ലക്ഷം കോടിക്ക് മുകളിൽ)

2025-26ല്‍ രാജ്യത്തെ മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 53.8% എല്‍ഐസി സമാഹരിച്ചു

Dhanam News Desk

2026 ലെ മികച്ച ലൈഫ് ഇൻഷുറൻസ് കമ്പനിക്കുളള (എ.യു.എം ഒരു ലക്ഷം കോടി രൂപക്ക് മുകളില്‍) ധനം ബിഎഫ്എസ്ഐ അവാര്‍ഡ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് (LIC). ബാങ്ക് ഓഫ് ഇന്ത്യ നോൺ-എക്സിക്യൂട്ടീവ് ചെയർമാനും എൽ.ഐ.സി. മുൻ ചെയർമാനുമായ എം. ആർ. കുമാറില്‍ നിന്ന് എൽ.ഐ.സി. ഓഫ് ഇന്ത്യ സോണൽ മാനേജർ (സതേൺ സോൺ), എക്സിക്യൂട്ടീവ് ഡയറക്ടർ കെ. മുരളീധർ അവാര്‍ഡ് ഏറ്റുവാങ്ങി.

ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ മരിയ ഏബ്രഹാം, കെ. വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണറും ബി.എഫ്.എസ്.ഐ അഡൈ്വസറി കമ്മിറ്റി അംഗവുമായ എ. ഗോപാലകൃഷ്ണന്‍, ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് മേനോന്‍, ധനം ബിസിനസ് മീഡിയ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി & സി.ഇ.ഒ മഹേഷ് മുരളീധര്‍ പൈ, സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് (കേരള) രക്ഷാധികാരിയും അവാര്‍ഡ് ജൂറി അംഗവുമായ ഏബ്രഹാം തരിയന്‍, വര്‍മ്മ ആന്‍ഡ് വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ധനം അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കെ. മുരളീധർ പറഞ്ഞു. ലക്ഷകണക്കിന് പോളിസി ഉടമകള്‍ അര്‍പ്പിച്ച വിശ്വാസത്തിനുളള അംഗീകാരമാണ് അവാര്‍ഡെന്നും കെ. മുരളീധർ പറഞ്ഞു.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ ഏറ്റവും വലിയ സ്ഥാപനമെന്ന നിലയില്‍ എല്‍ഐസിയുടെ ആധിപത്യം ഇന്നും ശ്രദ്ധേയമാണ്. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിക്കുന്ന മൊത്തം പ്രീമിയത്തിന്റെ പകുതിയിലധികവും എല്‍ഐസിയുടെ വിഹിതമാണ്. ഇത്രയും വിപുലമായ ബിസിനസ് അടിത്തറയില്‍ തുടര്‍ച്ചയായ വളര്‍ച്ചയും ഉയര്‍ന്ന ലാഭവും നിലനിര്‍ത്താനാകുന്നതാണ് സ്ഥാപനത്തിന്റെ പ്രധാന കരുത്ത്.

2025-26ല്‍ രാജ്യത്തെ മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 53.8% എല്‍ഐസി സമാഹരിച്ചു. കമ്പനിയുടെ പ്രീമിയം വരുമാനം 9.8% വര്‍ധിച്ച് 5.37 ലക്ഷം കോടി രൂപയിലെത്തി. അറ്റാദായം 19.2% ഉയര്‍ന്ന് ₹57,419 കോടിയായി. വിപണിയിലെ നേതൃത്വത്തിനൊപ്പം ലാഭത്തിലും വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതാണ് എല്‍ഐസിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT