Business Kerala

നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്

സ്വദേശത്തും വിദേശത്തും ഒരുപോലെ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന കോഴ്‌സുകളാണ് സ്ഥാപനം നല്‍കുന്നത്.

Dhanam News Desk

വൈവിധ്യമാര്‍ന്ന തൊഴിലധിഷ്ഠിത കോഴ്സുകളുമായി കൊച്ചിയിലെ ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. അര നൂറ്റാണ്ടിലേറെ നീളുന്ന പ്രവൃത്തിപരിചയമുള്ള സ്ഥാപനം, ലോകോത്തര നിലവാരത്തിലുള്ള കോഴ്സുകളാണ് ലഭ്യമാക്കുന്നതെന്ന് സാരഥികള്‍ അവകാശപ്പെടുന്നു. പരിചയസമ്പന്നരായ അധ്യാപകരാണ് ഇവിടെ ക്ലാസെടുക്കുന്നത്. സ്വദേശത്തും വിദേശത്തും ഒരുപോലെ തൊഴിലവസരങ്ങളുള്ളവയാണ് ഈ കോഴ്സുകള്‍. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദുബായ് ഡ്രൈഡോക്ക്‌സ് പോലെയുള്ള പ്രശസ്തമായ കമ്പനികളിലാണ് ജോലി ലഭിക്കുന്നത്.

എന്‍സിവിടി ട്രേഡ്സ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്ക്ള്‍, റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍, വെല്‍ഡര്‍ തുടങ്ങിയ കോഴ്സുകളാണ് ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നത്. പാലക്കാട് ഐഐടിയുടെയും അസാപ് കേരളയുടെയും സര്‍ട്ടിഫിക്കേഷനോടു കൂടി ഇലക്ട്രിക് വെഹിക്ക്ള്‍ ടെക്നീഷ്യന്‍ കോഴ്സും പഠിക്കാന്‍ ഇവിടെ അവസരമുണ്ട്.

പൈപ്പിങ് & സ്ട്രക്ചറല്‍ എന്‍ജിനീയറിങ്, എച്ച്‌വിഎസി & ആര്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍, സാന്‍ഡ് ബ്ലാസ്റ്റിങ് ആന്‍ഡ് എയര്‍ലെസ് സ്‌പ്രേ പെയിന്റിങ്, അഡ്വാന്‍സ്ഡ് വെല്‍ഡിങ്, റോബോട്ടിക് വെല്‍ഡിങ് 4.0, പ്ലാസ്മ കട്ടിങ്, ഡോളിമിക്സ് വെല്‍ഡിങ്, ബിഎംഎസ്, പിഎല്‍സി, ഹോം ഓട്ടോമേഷന്‍, സിസിടിവി ആന്‍ഡ് ആക്സസ് കണ്‍ട്രോള്‍, ഓട്ടോകാഡ്, റിവറ്റ്, സ്‌കെച്ചപ്പ് തുടങ്ങി നൂതനമായ നിരവധി കോഴ്സുകള്‍ ഈ സ്ഥാപനം നല്‍കുന്നുണ്ട്.

ഫോണ്‍: 0484 2541206, 90744 05811, 97789 14284. വെബ്സൈറ്റ്: www.littlef lower.ac.in

SCROLL FOR NEXT