ലുലു കണക്ട് ഓണം ക്യാമ്പയിന്റെ ഭാഗമായി അവതരിപ്പിച്ച മലയാളി കണക്ട് ആകുന്നു എന്ന ലോഗോ പ്രകാശനം സിനിമ താരങ്ങളായ രാജിക , ടെസ് ,ദേവരാജ് , ശബരീഷ് വർമ , ലുലു ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ്, ബാബു വർഗീസ് , സാദിഖ് കാസിം, സുധീഷ് ചെറിയിൽ, ഷിബു ഫിലിപ് എന്നിവർ ചേർന്ന് നിർവഹിച്ചപ്പോൾ. 
Business Kerala

49,999 രൂപയ്ക്ക് 20 വീട്ടുപകരണങ്ങൾ; ഓണം തൂക്കാൻ ലുലു കണക്റ്റിന്റെ 'ഡിജിറ്റൽ സദ്യ'

ഗ്രാൻഡ് ടെക് സദ്യ പാക്കേജിന് ലഭിക്കുന്നത് 65,000 രൂപയിലേറെ ഇളവ്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾക്ക് പുറമേ ബമ്പർ സമ്മാനമായി 20 കിയ സിറോസ് കാറുകളും സ്വന്തമാക്കാം.

Dhanam News Desk

ഓണവിപണി പിടിക്കാൻ പുത്തൻ ഓഫറുകളുമായി ലുലു കണക്റ്റ്. മികച്ച വിലക്കിഴിവുകൾക്കും എക്സ്ചേഞ്ച് ഓഫറുകൾക്കും പുറമേ, 'ഡിജിറ്റൽ സദ്യ' എന്ന വേറിട്ട ആശയം മുൻനിർത്തിയാണ് ഇത്തവണത്തെ ഓണം വിൽപ്പനയ്ക്ക് ലുലു തുടക്കമിട്ടിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവ താങ്ങാനാകുന്ന വിലയിൽ പാക്കേജുകളായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഡിജിറ്റൽ സദ്യയിലൂടെ ലക്ഷ്യമിടുന്നത്.

മൂന്ന് ടെക് സദ്യകൾ; വമ്പൻ ലാഭം

ഡിജിറ്റൽ സദ്യ ക്യാമ്പയിന്റെ ഭാഗമായി മൂന്ന് തരത്തിലുള്ള പ്രത്യേക പാക്കേജുകളാണ് ലുലു കണക്റ്റ് അവതരിപ്പിച്ചിട്ടുള്ളത്:

  • മിനി ടെക് സദ്യ: 6 ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ അടങ്ങുന്ന 43,499 രൂപയുടെ പാക്കേജ് 24,999 രൂപയ്ക്ക് സ്വന്തമാക്കാം.

  • ഫാമിലി ടെക് സദ്യ: 20 ഇനങ്ങൾ ഉൾപ്പെടുന്ന 96,999 രൂപ വിലവരുന്ന പാക്കേജ് 49,999 രൂപയ്ക്കാണ് നൽകുന്നത്.

  • ഗ്രാൻഡ് ടെക് സദ്യ: 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെയുള്ള പ്രീമിയം ഉൽപ്പന്നങ്ങൾ അടങ്ങിയ 1,65,499 രൂപയുടെ പാക്കേജ് 99,999 രൂപയ്ക്ക് ലഭ്യമാകും.

ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടി.വികൾ, മറ്റ് ഹോം അപ്ലയൻസുകൾ എന്നിവയ്ക്ക് ഓണം പ്രമാണിച്ച് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഉപകരണങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്.

ബമ്പർ സമ്മാനമായി 20 കാറുകൾ

ലുലുവിന്റെ 'സൗഭാഗ്യോത്സവം' ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്റ്റ്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്കായി വമ്പൻ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

20 കിയ സിറോസ് കാറുകളാണ് ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നത്. കൂടാതെ സൗജന്യ ട്രോളി ഷോപ്പിംഗ്, എൽ.ഇ.ഡി ടി.വികൾ, സ്മാർട്ട്‌ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, വിവിധ ഗൃഹോപകരണങ്ങൾ എന്നിവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

ഉപഭോക്താക്കളുടെ മാറുന്ന ജീവിതശൈലിക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന രീതിയിലാണ് ഇത്തവണത്തെ ഓഫറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ. എം.എ. നിഷാദ്, പ്രൊജക്റ്റ് ഡയറക്ടർ ബാബു വർഗീസ്, മാൾസ് ഡയറക്ടർ ഷിബു ഫിലിപ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസ്സിം, റീജണൽ ഡയറക്ടർ സുധീഷ് ചേരിയിൽ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനാടത്ത്, ലുലു കണക്റ്റ് സെൻട്രൽ ബെയിങ് മാനേജർ പ്രിൻസ് ഫിലിപ്സ് തുടങ്ങിയവർ പങ്കെടുത്തു. 'മലയാളി കണക്റ്റ് ആകുന്നു ലുലുവിനൊപ്പം' എന്ന പ്രമേയത്തിൽ ശബരീഷ് വർമ്മ, ദേവരാജ്, റ്റിസ്, ജോളി (അമ്മാമ) എന്നിവരെ അണിനിരത്തി പുറത്തിറക്കിയ പരസ്യചിത്രവും ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.

LuLu Connect introduces tech packages and mega offers under the 'Digital Sadya' campaign for Onam shopping.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT