Business Kerala

കൊച്ചിയില്‍ ലുലുവിന്റെ ഗ്ലോബല്‍ സിറ്റി വരുന്നു, കേരളത്തില്‍ 5,000 കോടിയുടെ നിക്ഷേപം

ഫുഡ് പ്രോസസിംഗ് മേഖലയിലും വന്‍ നിക്ഷേപം

Dhanam News Desk

അടുത്ത നാല് അഞ്ച് വര്‍ഷത്തില്‍ ലുലു ഗ്രൂപ്പ് കേരളത്തില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തും. പ്രധാനമായും കളമശേരിയിലെ ഫുഡ് പ്രോസസിംഗ് സോണിലായിരിക്കും നിക്ഷേപം. കൂടാതെ ഐ.ടി ഫിനാന്‍ഷ്യല്‍ സെക്ടറുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിക്കുന്ന ഗ്ലോബല്‍ സിറ്റിയിലും ഒരു ഭാഗം നിക്ഷേപിക്കും. ലുലുവിന്റെ നിലവിലുള്ള ഐ.ടി പാര്‍ക്കുകളിലും കൂടുതല്‍ നിക്ഷേപം നടത്തും.

കൊച്ചിയില്‍ ബൃഹത്തായ മറ്റൊരു പദ്ധതിയും ലുലുഗ്രൂപ്പിന്റേതായി വരുന്നുണ്ട്. ഗ്ലോബല്‍ സിറ്റിയെന്ന പേരിലാകും ഈ പദ്ധതി. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തു തന്നെ വെളിപ്പെടുത്തുമെന്ന് ലുലു അധികൃതര്‍ വ്യക്തമാക്കി.

റീറ്റെയില്‍ സെക്ടറില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടന്നു വരികയാണ്. തിരൂര്‍, പെരിന്തല്‍മണ്ണ, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മിനി ഷോപ്പിംഗ് മാളുകള്‍ നിര്‍മിക്കാനും ലുലു നിക്ഷേപം നടത്തുന്നുണ്ട്. ഈ നിക്ഷേപങ്ങള്‍ സാധ്യമാകുന്നതോടെ കേരളത്തില്‍ 15000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാകും. ഐ.ടി ടവര്‍ മൂന്ന് മാസത്തിനുള്ളില്‍ തുറക്കും. ഇവിടെ 25,000 പേര്‍ക്ക് തൊഴിലസരങ്ങള്‍ നല്‍കുന്നതിന് പുറമെയാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT