Business Kerala

ബിസിനസ് ലോകത്തെ കരുത്തര്‍ക്ക് ആദരം; മണപ്പുറം വിപിഎന്‍ ഐബിഇ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

നെസ്റ്റ് ഗ്രൂപ്പ് എം.ഡി ഡോ. ജഹാംഗീര്‍, നന്തിലത്ത് ഗ്രൂപ്പ് എം.ഡി ഗോപു നന്തിലത്ത്, സിന്തൈറ്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ് എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പത്മശ്രീ ബാലചന്ദ്രമേനോന് സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.

Dhanam News Desk

ബിസിനസ്, റീറ്റെയ്ല്‍, സാങ്കേതികവിദ്യ, ഇന്നവേഷന്‍, സിനിമ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖര്‍ക്കുള്ള 'മണപ്പുറം വിപിഎന്‍ ഐബിഇ അവാര്‍ഡ്‌സ് 2026' (Manappuram VPN IBE Awards 2026) കൊച്ചിയില്‍ വിതരണം ചെയ്തു. മണപ്പുറം ഫിനാന്‍സിന്റെ സഹകരണത്തോടെ പെഗാസസ് ഗ്ലോബല്‍ സംഘടിപ്പിച്ച ചടങ്ങ് കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അരങ്ങേറിയത്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍, പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

സാങ്കേതിക, റീറ്റെയ്ല്‍ മേഖലകളിലെ മികവിന് അംഗീകാരം

ആഗോള സാങ്കേതികവിദ്യാ രംഗത്ത് കേരളത്തിന്റെ പെരുമ ഉയര്‍ത്തിയ നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജഹാംഗീറിനാണ് 'ഗ്ലോബല്‍ ടെക്‌നോളജി ലീഡര്‍ഷിപ്പ് അവാര്‍ഡ്' ലഭിച്ചത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ന്യൂ ഇനിഷ്യേറ്റീവ്‌സ് പ്രസിഡന്റ് സാജന്‍ ഡേവിഡ് പുരസ്‌കാരം ഏറ്റുവാങ്ങി.

സംസ്ഥാനത്തെ റീറ്റെയ്ല്‍ വിപണിയില്‍ തനതായ നേതൃപാടവം തെളിയിച്ച ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപു നന്തിലത്തിന് 'റീറ്റെയ്ല്‍ ഇന്‍ഡസ്ട്രി ഐക്കണ്‍ അവാര്‍ഡ്' സമ്മാനിച്ചു. ആഗോള ബിസിനസ് രംഗത്തെ വളര്‍ച്ചയും നവീകരണവും മുന്‍നിര്‍ത്തി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബിന് 'ഗ്ലോബല്‍ ബിസിനസ് എക്‌സലന്‍സ് ആന്‍ഡ് ഇന്നവേഷന്‍ അവാര്‍ഡും' ചടങ്ങില്‍ കൈമാറി.

ബാലചന്ദ്രമേനോന് ലൈഫ് ടൈം അച്ചീവ്‌മെന്റ്

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ പരിഗണിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ പത്മശ്രീ ബാലചന്ദ്രമേനോനെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' നല്‍കി ആദരിച്ചു.

പ്രവര്‍ത്തന മികവിലൂടെ സമൂഹത്തിന് മാതൃകയാവുകയും വ്യവസായ ലോകത്തിന് പുതിയ ഊര്‍ജ്ജം പകരുകയും ചെയ്ത പ്രതിഭകളെ ആദരിച്ച ചടങ്ങില്‍ പ്രമുഖ വ്യവസായികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ടാതിഥികളും പങ്കെടുത്തു. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Prominent business and cultural leaders, including Dr. Jahangir, Gopu Nandilath, and Dr. Viju Jacob, received the prestigious Manappuram VPN IBE Awards 2026 at a grand ceremony held in Kochi.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT