അപസ്മാര രോഗികള്‍ക്കായുള്ള 'എപ്പിലു' (EPILU), 'എപ്പിറ്റോം' (EPITOME) എന്നിവയുടെ അവതരണ ചടങ്ങില്‍ ഡോ. മോഹന്‍ ലെസ്ലി നൂണ്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് - ന്യൂറോളജി, BMH കോഴിക്കോട്), നിഹാജ് ജി. മുഹമ്മദ് (സിഇഒ, മെയ്ത്ര ഹോസ്പിറ്റല്‍), ഡോ. ജിജോ വി. ചെറിയാന്‍ (മെഡിക്കല്‍ ഡയറക്ടര്‍, മെയ്ത്ര ഹോസ്പിറ്റല്‍), ഡോ. രാജീവ് (എച്ച്.ഒ.ഡി - ന്യൂറോസര്‍ജറി, മെയ്ത്ര ഹോസ്പിറ്റല്‍), ചലച്ചിത്ര താരം മനോജ് കെ ജയന്‍, ഡോ. ദിനേഷ് നായിക്, ഡോ. സച്ചിന്‍ സുരേഷ് ബാബു (എച്ച്.ഒ.ഡി - ന്യൂറോസയന്‍സസ്, മെയ്ത്ര ഹോസ്പിറ്റല്‍),ഡോ. അജയ് അസ്രാന എന്നിവര്‍.  
Business Kerala

അപസ്മാര പരിചരണത്തില്‍ പുതിയ വിപ്ലവം; 'എപ്പിലു'വും 'എപ്പിറ്റോ'മുമായി മേയ്ത്ര ഹോസ്പിറ്റല്‍

ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിദഗ്ധ ശൃംഖലയും കോര്‍ത്തിണക്കി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍, രോഗികള്‍ക്കായി എ.ഐ അധിഷ്ഠിത ഹെല്‍പ്പ്ലൈനും പ്രത്യേക മൈക്രോസൈറ്റും സജ്ജം

Dhanam News Desk

അപസ്മാര (എപ്പിലെപ്‌സി) രോഗികള്‍ക്ക് സമഗ്രമായ പിന്തുണയും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുന്നതിനായി കോഴിക്കോട് മേയ്ത ഹോസ്പിറ്റല്‍ 'എപ്പിലു' (EPILU), 'എപ്പിറ്റോം' (EPITOME) എന്നീ രണ്ട് അത്യാധുനിക സംരംഭങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.

അപസ്മാര രോഗബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൃത്യമായ വിവരങ്ങളും മാനസിക പിന്തുണയും ഉറപ്പാക്കുന്ന സ്മാര്‍ട്ട് ഡിജിറ്റല്‍ കൂട്ടുകാരനാണ് 'എപ്പിലു'. പ്രശസ്ത മലയാള ചലച്ചിത്ര താരം മനോജ് കെ. ജയന്‍ എപ്പിലുവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

രോഗത്തെക്കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനും, രോഗികളെ സമയോചിതമായ വിദഗ്ധ ചികിത്സയിലേക്ക് നയിക്കാനും എപ്പിലു സഹായിക്കും. ഇതിന്റെ ഭാഗമായി രോഗികള്‍ക്കായി 9292922233 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലൂടെ എ.ഐ (Artificial Intelligence) അധിഷ്ഠിത വോയ്സ് ബോട്ട് സേവനവും വാട്സ്ആപ്പ് ചാറ്റ് ബോട്ട് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ഫിറ്റ്‌സ് വരുന്ന സമയത്ത് ചെയ്യേണ്ട പ്രഥമശുശ്രൂഷകള്‍, മരുന്നുകളുടെ വിവരങ്ങള്‍, വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രത്യേക മൈക്രോസൈറ്റും ഇതിന്റെ ഭാഗമാണ്.

വിദഗ്ധരെ കോര്‍ത്തിണക്കാന്‍ 'എപ്പിറ്റോം' ശൃംഖല

അപസ്മാര ചികിത്സാരംഗത്തെ പ്രമുഖ വിദഗ്ധരായ ഡോ. ദിനേഷ് നായിക്കും വീണ നായക്കും ചേര്‍ന്നാണ് 'എപ്പിറ്റോം' നെറ്റ്വര്‍ക്ക് അനാച്ഛാദനം ചെയ്തത്. മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോസയന്‍സസ് വിഭാഗം മേധാവി ഡോ. സച്ചിന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ഈ സമഗ്ര ശൃംഖല പ്രവര്‍ത്തിക്കുക.

ബിഎംഎച്ച് കെയര്‍ ഗ്രൂപ്പിലെ വിവിധ ആശുപത്രികള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള അപസ്മാര വിദഗ്ധര്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയെ മേയ്ത്രയുമായി ബന്ധിപ്പിച്ചാണ് ഈ ശൃംഖല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലെവല്‍ 4 എപ്പിലെപ്‌സി സെന്ററായ മേയ്ത്രയിലൂടെ സങ്കീര്‍ണ്ണമായ അപസ്മാര രോഗാവസ്ഥകള്‍ക്കുള്ള അത്യാധുനിക ശസ്ത്രക്രിയാ ചികിത്സയും തുടര്‍ പരിചരണവും ഒരൊറ്റ ശൃംഖലയില്‍ ലഭ്യമാകും. അപസ്മാര പരിചരണത്തിലും ഗവേഷണത്തിലും സഹകരിക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഈ ശൃംഖലയുടെ ഭാഗമാകാം.

ചടങ്ങില്‍ ഇന്ത്യയിലെ പ്രമുഖ എപ്പിലെപ്‌സി സര്‍ജറി വിദഗ്ധന്‍ ഡോ. നീലേഷ് കുറുവാലെ, നിംഹാന്‍സിലെ (NIMHANS) ഡോ. അജയ് അസ്രണ്ണ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിഎംഎച്ച് കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ ഹരീഷ് മണിയന്‍, മേയ്ത്ര ഹോസ്പിറ്റല്‍ സി.ഇ.ഒ നിഹാജ് ജി. മുഹമ്മദ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി. ചെറിയാന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT