കേരളത്തില്‍ നിന്നുള്ള കുടുംബ സംരംഭത്തില്‍ നിന്നും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ധനകാര്യ സ്ഥാപനമായി വളര്‍ന്ന മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ട് 15 വര്‍ഷങ്ങള്‍ പിന്നിടുന്നു. 2011-ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കൈവരിച്ചത് സമാനതകളില്ലാത്ത വളര്‍ച്ചയാണ്.
2011-ല്‍ ലിസ്റ്റ് ചെയ്യുന്ന സമയത്ത് ഏകദേശം 6,000 കോടി രൂപ (₹60 billion) മാത്രമായിരുന്ന കമ്പനിയുടെ വിപണി മൂല്യം (Market Cap) ഇപ്പോള്‍ 1.5 ലക്ഷം കോടി രൂപ (₹1.5 trillion) എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 1 ലക്ഷം കോടി വിപണി മൂല്യം മറികടന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനി കൂടിയാണ് മുത്തൂറ്റ് ഫിനാന്‍സ്.കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിപണി മൂല്യത്തില്‍ 25 മടങ്ങിലധികം വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രം കമ്പനിയുടെ ഓഹരി വില ഇരട്ടിയിലധികം വര്‍ധിച്ചു. നിലവില്‍ 3,550 രൂപയാണ് മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളുടെ വില. 175 രൂപയില്‍ നിന്നാണ് ഓഹരിയുടെ ഈ വളര്‍ച്ച.
ടിആര്‍എ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ 10 വര്‍ഷമായി ഇന്ത്യയിലെ ഏറ്റവും വിശ്വസിക്കപ്പെടുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് ബ്രാന്‍ഡായി മുത്തൂറ്റ് ഫിനാന്‍സിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
രാജ്യത്തെ ഗ്രാമീണ-അര്‍ദ്ധ നഗര മേഖലകളില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (Financial inclusion) ഉറപ്പാക്കുന്നതില്‍ മുത്തൂറ്റ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
വീടുകളില്‍ വെറുതെ ഇരിക്കുന്ന സ്വര്‍ണ്ണത്തിന്റെ മൂല്യം തിരിച്ചറിയുന്നതിനും അത് ഉല്‍പാദനക്ഷമമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനും കമ്പനി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം ഓരോ ദിവസവും 2.5 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കാണ് കമ്പനി സേവനം നല്‍കുന്നത്.
നിലവില്‍ ഗ്രൂപ്പിന് 7,500-ലധികം ശാഖകളുണ്ട്. ഇതില്‍ 70 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. 2025 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച് ഗ്രൂപ്പിന്റെ ഏകീകൃത ലോണ്‍ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് (AUM) 1.6 ലക്ഷം കോടി രൂപയിലെത്തി.
അത്യാധുനികമായ സെവന്‍ ലെയര്‍ സുരക്ഷാ സംവിധാനമാണ് മുത്തൂറ്റ് ശാഖകളില്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു മോഷണശ്രമം പോലും വിജയിച്ചിട്ടില്ലെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
നിഫ്റ്റി നെക്സ്റ്റ് 50 (NIFTY Next 50) ഇന്‍ഡക്‌സിലെ അംഗമായ മുത്തൂറ്റ് ഫിനാന്‍സ് 2012 മുതല്‍ മുടങ്ങാതെ ഡിവിഡന്റ് നല്‍കിവരുന്നുണ്ട്. നിലവില്‍ മൂന്ന് ലക്ഷത്തിലധികം ഓഹരി ഉടമകളാണ് കമ്പനിക്കുള്ളത്. കേവലം ഒരു ഗോള്‍ഡ് ലോണ്‍ കമ്പനി എന്നതിലുപരി വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ഒരു ഗ്രൂപ്പായി മാറാനുള്ള തയ്യാറെടുപ്പിലാണ് മുത്തൂറ്റ് ഫിനാന്‍സ്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സിഎസ്ആര്‍ (CSR), ഐഎസ്ആര്‍ (ISR) പ്രവര്‍ത്തനങ്ങള്‍ക്കായി 2014 മുതല്‍ 500 കോടിയിലധികം രൂപ ചെലവഴിക്കുകയും ഇന്ത്യയിലുടനീളം 50 ലക്ഷത്തിലധികം (5 million) ആളുകളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്.
Muthoot Finance marks 15 years of listing with market capitalization rising from ₹6,000 crore to ₹1.5 lakh crore, becoming Kerala’s first listed company to cross ₹1 lakh crore valuation.
Read DhanamOnline in English
Subscribe to Dhanam Magazine