Business Kerala

ബോണ്ട് വില്‍പ്പനയിലൂടെ ₹5500 കോടി സമാഹരിച്ച് മുത്തൂറ്റ് ഫിനാന്‍സ്

ഉയര്‍ന്ന തോതിലെ വായ്പാ വിതരണത്തിന് ഇപ്പോഴത്തെ സമാഹരണം സഹായിക്കുമെന്ന് ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് രാജ്യാന്തര കടപ്പത്ര വിപണിയില്‍ നിന്നും 5500 കോടി രൂപയുടെ (600 ദശലക്ഷം ഡോളര്‍) ധസമാഹരണം നടത്തി. ഇന്ത്യയിലെ സ്വകാര്യ മേഖലാ എന്‍ബിഎഫ്‌സികള്‍ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന ധന സമാഹരണമാണിത്.

റിസര്‍വ് ബാങ്കിന്റെ വിദേശ വാണിജ്യ വായ്പ നിബന്ധനകള്‍ക്ക് വിധേയമായി നാല് ബില്യണ്‍ ഡോളര്‍ ആഗോള ഇടക്കാല ടേം നോട്ട് പദ്ധതിക്കു കീഴിലുള്ള സീനിയര്‍ സെക്യൂര്‍ഡ് ബോണ്ട് വഴിയാണ് ധനസമാഹരണം നടത്തിയത്. ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ടാണ് ഈ നീക്കം.

അടിസ്ഥാന തുകയുടെ ഏകദേശം 3.8 മടങ്ങു വരെയായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍. മുത്തൂറ്റ് ഫിനാന്‍സില്‍ ആഗോള നിക്ഷേപകര്‍ അര്‍പ്പിച്ചിട്ടുള്ള ശക്തമായ വിശ്വാസമാണ് ബോണ്ടുകളുടെ വിജയകരമായ വിതരണമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഉയര്‍ന്ന തോതിലെ വായ്പാ വിതരണത്തിന് ഇപ്പോഴത്തെ സമാഹരണം കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Muthoot Finance raises ₹5,500 crore via bond issue in India’s largest NBFC overseas fundraising.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT