തൃശൂര്‍ ജില്ലയില്‍ സ്വകാര്യ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള വന്‍ പദ്ധതിക്ക് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു. 500 കോടിയുടെ പദ്ധതിക്കുള്ള താല്‍പര്യ പത്രം നെഹ്‌റു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ പികെ കൃഷ്ണദാസ്, സംസ്ഥാന വ്യവസായ മന്ത്രി പി രാജീവിന് കൈമാറി. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് പദ്ധതി രേഖ കൈമാറിയത്. നെഹ്‌റു ഗ്രൂപ്പിന്റെ പുതിയ പദ്ധതിയെ അംഗീകരിക്കാന്‍ തയ്യാറായ മുഖ്യമന്ത്രി പിണറായി വിജയനെയും വ്യവസായ മന്ത്രി പി രാജീവിനെയും നന്ദി അറിയിക്കുന്നതായി പി.കെ.കൃഷ്ണദാസ് പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിനുള്ള വലിയ അവസരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നെഹ്‌റു ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലക്കടുത്ത് പാമ്പാടിയിലാണ് പികെ ദാസ് യൂണിവേഴ്‌സിറ്റി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 2,000 പേര്‍ക്ക് തൊഴില്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. കേരളത്തിലേക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ആകര്‍ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് നെഹ്‌റു ഗ്രൂപ്പ് എംഡി പികെ കൃഷ്ണദാസ് പറഞ്ഞു. നിക്ഷേപങ്ങള്‍ക്കും വ്യവസായ വളര്‍ച്ചക്കും അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine