Business Kerala

ഇന്ത്യയിലെ ആദ്യത്തെ ഓപ്റ്റിമ എക്സ്പീരിയൻസ് സോൺ ഇടപ്പള്ളിയില്‍, അന്താരാഷ്ട്ര ബ്രാൻഡായ ഒപ്റ്റിമയും പിട്ടാപ്പിള്ളില്‍ ഏജൻസീസും കൈകോർക്കുന്നു

വിവിധ ബാങ്കുകളുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് 22,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും പിട്ടാപ്പിള്ളിയിൽ ലഭ്യമാണ്

Dhanam News Desk

36 വർഷത്തെ സേവന പാരമ്പര്യം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയ പിട്ടാപ്പിള്ളിൽ ഏജൻസീസ് ഗുണമേന്മയ്ക്കും നൂതന സാങ്കേതികവിദ്യയ്ക്കും പേരുകേട്ട അന്താരാഷ്ട്ര ബ്രാൻഡായ ഒപ്റ്റിമയുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ഓപ്റ്റിമ എക്സ്പീരിയൻസ് സോൺ ആരംഭിച്ചു. ഒപ്റ്റിമ ഇൻ്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഖുറൈഷ് ദാദാഭായിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സിഇഒ കിരൺ വർഗീസ്, ഡയറക്ടർമാരായ മരിയ പോൾ, അജോ തോമസ്, ജനറൽ മാനേജർ എ.ജെ തങ്കച്ചൻ, ഒപ്റ്റിമ ഇന്റർനാഷനൽ ജനറൽ മാനേജർ ബാബു വടക്കൻ തുടങ്ങിയവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരമുള്ള ഓപ്റ്റിമയുടെ ഹോം, കിച്ചൺ, സ്മോൾ ഡൊമസ്റ്റിക് അപ്ലയൻസുകൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് അനുഭവിച്ചറിയാനും വാങ്ങാനും പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഇടപ്പള്ളി ഷോറൂമിൽ ആരംഭിച്ച എക്സ്പീരിയൻസ് സോണിലൂടെ സാധിക്കും. ഓപ്റ്റിമയുടെ ഉത്പന്ന നിരയിൽ 200-ൽ അധികം ഉത്പന്നങ്ങളുണ്ട്. ഓപ്റ്റിമ ബ്രാൻഡിന്റെ കീഴിൽ വാക്വം ക്ലീനറുകൾ, വാട്ടർ ഹീറ്ററുകൾ, മൈക്രോവേവ് ഓവനുകൾ, മിക്സറുകൾ, ഗ്രൈൻഡറുകൾ, ബ്ലെൻഡറുകൾ, ജ്യൂസറുകൾ, ടോസ്റ്ററുകൾ, കോഫി മേക്കറുകൾ, ഇലക്ട്രിക് കെറ്റിലുകൾ തുടങ്ങിയ ഉപകരണങ്ങളും എയർ കൂളറുകൾ, വാട്ടർ ഡിസ്‌പെൻസറുകൾ, ഫാനുകൾ, അയൺ ബോക്സ് തുടങ്ങിയ ഗൃഹോപകരണങ്ങളും നോൺ-സ്റ്റിക് കുക്ക് വെയർ സെറ്റുകൾ, പ്രഷർ കുക്കറുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ, ഗ്ലാസ്‌വെയറുകൾ, കട്ട്ലറി സെറ്റുകൾ തുടങ്ങിയ മറ്റ് ഉത്പന്നങ്ങളും ഉണ്ട്. ഒപ്റ്റിമ ഉല്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

"വൻ ഓണം, പൊൻ ഓണം, പിട്ടാപ്പിള്ളിൽ റിയൽ ഓണം" പദ്ധതിയുടെ ഭാഗമായി 2025 വിജയികൾക്ക് ഗൃഹോപകരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ, റിസോർട്ട് വെക്കേഷനുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി നൽകും. വിവിധ ബാങ്കുകളുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് 22,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകൾ പിട്ടാപ്പിള്ളിയിൽ ലഭ്യമാണ്. 833 രൂപ മുതലുള്ള ലളിതമായ തവണ വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരവും ഒരുക്കുന്നു. പ്രമുഖ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവ മികച്ച വിലക്കുറവിലും ഈസി ഇ.എം.ഐ ഓപ്ഷനുകളിലും ലഭ്യമാക്കിയിട്ടുണ്ട്. പഴയ ഉത്പന്നങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 10,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും.

കേരളത്തിലുടനീളം 84 ഷോറൂമുകളുള്ള പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് 36 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ്. എൽ.ജി, സോണി, സാംസങ്, വേൾപൂൾ, ഗോദറേജ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ എല്ലാ ഓണം ഓഫറുകളും പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ബ്രാഞ്ചുകളില്‍ ലഭ്യമാണ്.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ, മികച്ച ഗുണമേന്മ, നൂതന ഡിസൈൻ എന്നിവയുടെ പിൻബലത്തിൽ ഗൃഹോപകരണ രംഗത്ത് പ്രമുഖ ബ്രാൻഡായി വളർന്ന സ്ഥാപനമാണ് 1991 ൽ മിഡിൽ ഈസ്റ്റിൽ സ്ഥാപിതമായ ഓപ്റ്റിമ. എറണാകുളത്തെ എക്സ്പീരിയൻസ് സോണിന് പുറമെ, സംസ്ഥാനത്ത് മറ്റു പ്രമുഖ നഗരങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഒപ്റ്റിമയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പിട്ടാപ്പിള്ളിൽ ഏജൻസീസ് ലക്ഷ്യമിടുന്നു.

Optima and Pittappillil Agencies launch India’s first Optima Experience Zone in Edappally with over 200 premium home and kitchen appliances.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT