Business Kerala

4,000 കൊമേഴ്‌സ് പ്രതിഭകൾക്ക് ആദരം; ശ്രദ്ധ നേടി ഐഐസി ലക്ഷ്യയുടെ 'എക്‌സ്‌കോമിയം 2026'

സി.എ, എ.സി.സി.എ, സി.എം.എ പരീക്ഷകളിൽ നേട്ടമുണ്ടാക്കിയവരെ ആദരിച്ചു; 54 ദേശീയ-ആഗോള റാങ്കുകളുമായി മിന്നുന്ന പ്രകടനം

Dhanam News Desk

ചെറുപ്പത്തിൽ തന്നെ കരിയറിന് കൃത്യമായ അടിത്തറയിട്ട് മുന്നേറുന്ന യുവതലമുറയുടെ വലിയൊരു നിരയ്ക്ക് ആദരമൊരുക്കി ഐഐസി ലക്ഷ്യ (IIC Lakshya). നാലായിരത്തോളം യുവ കൊമേഴ്‌സ് പ്രൊഫഷണലുകളുടെ വിജയം ആഘോഷിച്ച് ലക്ഷ്യ സംഘടിപ്പിച്ച ‘എക്‌സ്‌കോമിയം 2026’ കോഴിക്കോട് ട്രേഡ് സെന്ററിൽ നടന്നു. സി.എ, എ.സി.സി.എ, സി.എം.എ, സി.എസ് ഉൾപ്പെടെയുള്ള ആഗോള-ദേശീയ പ്രൊഫഷണൽ യോഗ്യതകൾ വിജയകരമായി പൂർത്തിയാക്കിയ പ്രൊഫഷണലുകളാണ് ചടങ്ങിൽ ആദരം ഏറ്റുവാങ്ങിയത്.

ഐഐസി ലക്ഷ്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഓർവൽ ലയണൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ അഭിഭാഷകൻ അഡ്വ. ജയന്ത്, മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ എന്നിവർക്കൊപ്പം വ്യവസായ, അക്കാദമിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

ലക്ഷ്യബോധമുള്ള Gen Z തലമുറ

സ്വന്തം ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ഇന്നത്തെ തലമുറയെന്ന് ചടങ്ങിൽ സംസാരിച്ച അഡ്വ. ജയന്ത് ചൂണ്ടിക്കാട്ടി. കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകാനും സ്വയം തീരുമാനങ്ങളെടുക്കാനും ഈ തലമുറയ്ക്ക് കഴിയുന്നുണ്ട്. ആവശ്യമായ ഇടങ്ങളിൽ 'നോ' പറയാൻ പോലും ഇവർ മടിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കരിയറിനായി ദീർഘകാലം കാത്തിരിക്കാൻ ജെന്‍ സി (Gen Z) ആഗ്രഹിക്കുന്നില്ലെന്ന് ഓർവൽ ലയണൽ പറഞ്ഞു. ചെറുപ്പത്തിൽ തന്നെ കരിയറിന്റെ അടിത്തറ ഭദ്രമാക്കുകയാണ് അവരുടെ ലക്ഷ്യം. 21-ാം വയസ്സിൽ മികച്ച കരിയർ സാധ്യതകളിലേക്ക് വാതിൽ തുറക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് എക്‌സ്‌കോമിയത്തിൽ ആദരിക്കപ്പെട്ട ഈ നാലായിരം യുവാക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

54 ദേശീയ-ആഗോള റാങ്കുകൾ

2025-26 അധ്യയന വർഷത്തിൽ മാത്രം വിവിധ പ്രൊഫഷണൽ പരീക്ഷകളിലായി 54 ദേശീയ-ആഗോള റാങ്കുകളാണ് ഐഐസി ലക്ഷ്യയിലെ വിദ്യാർത്ഥികൾ സ്വന്തമാക്കിയത്. റാങ്ക് ജേതാക്കൾക്കും മറ്റ് ഉന്നത വിജയം നേടിയവർക്കും വേദിയിൽ വെച്ച് പ്രത്യേക പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും കൈമാറി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പ്രൊഫഷണൽ രംഗത്തെ പ്രമുഖർ എന്നിവരടക്കം വൻജനപങ്കാളിത്തത്തോടെയാണ് ചടങ്ങ് അരങ്ങേറിയത്.

IIC Lakshya celebrates the success of over 4,000 CA, ACCA, CMA, and CS graduates, along with 54 global and national rank holders, at Excomium 2026.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT