Business Kerala

രോഗിയെ കേന്ദ്രബിന്ദുവാക്കി ഹെൽത്ത് കെയർ ടെക്നോളജിക്ക് പുതിയ ദിശ നല്‍കണം: ധനം ഹെൽത്ത് കെയർ സമിറ്റിൽ ചർച്ച

ഹെൽത്ത് കെയർ രംഗത്ത് ടെക്നോളജി വ്യാപകമായി ഉപയോഗിക്കപ്പെടുമ്പോൾ ആദ്യം പരിഗണിക്കപ്പെടേണ്ടതെന്ത്?

Dhanam News Desk

ഹെല്‍ത്ത് കെയര്‍ മേഖലയുടെ ഭാവി മാറ്റി വരക്കുന്ന സ്മാർട്ട് സൊലുഷൻസ് എന്തൊക്കെയാവും? ധനം ഹെൽത്ത് കെയർ സമിറ്റിൻ്റെ രണ്ടാം ദിവസത്തിന് തുടക്കമിട്ടത് ഫ്യൂച്ചറിസ്റ്റിക്കായ ഈ ചർച്ചയോടെയാണ്.

കാരിത്താസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഗ്രൂപ്പ് ഹെഡ്ഡുമായ ഡോ. അജിത് വേണുഗോപാൽ നയിച്ച ചർച്ചയിൽ യുകെ എൻ എച്ച് എസ് ഓർത്തോ പീഡിക് സർജൻ ഡോ. ചിന്തു കബീർ, ഓപ്പൺ ഹെൽത്ത് കെയർ നെറ്റ് വർക്ക് സഹ സ്ഥാപകൻ ബോദിഷ് തോമസ് എന്നിവർ സംബന്ധിച്ചു.

ഹെൽത്ത് കെയർ രംഗത്തെ മാറ്റി മറിക്കുന്ന സ്മാർട്ട് സൊലൂഷനുകൾ രോഗീ പരിചരണത്തെ അപ്പാടെ മാറ്റി മറിക്കുക തന്നെ ചെയ്യുമെന്ന് ഡോ. അജിത് വേണുഗോപാൽ ചൂണ്ടിക്കാട്ടി.

ഹെൽത്ത് കെയർ രംഗത്തെ ' എൻഡ് യൂസറാ'യ രോഗിയെ കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്നും ടെക്നോളജി ഉപയോഗിക്കുമ്പോൾ എല്ലായ്പ്പോഴും കേന്ദ്ര ബിന്ദു രോഗി തന്നെ ആകണമെന്നും ഡോ. ചിന്തു കബീർ പറഞ്ഞു.

ഹെൽത്ത് കെയർ രംഗത്തെ ഡാറ്റ വിശകലനത്തിനുള്ള സ്മാർട്ട് സൊലൂഷനുകളെ കുറിച്ച് ബോദിഷ് തോമസ് വിശദീകരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT