പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം പെരുമ്പാവൂര്‍ നഗരസഭ അധ്യക്ഷ കെ.എന്‍. സംഗീത നിര്‍വഹിക്കുന്നു.  
Business Kerala

യുവാക്കള്‍ക്ക് മികച്ച കരിയര്‍ സാധ്യതകള്‍ ഒരുക്കി പിട്ടാപ്പിള്ളില്‍ ട്രെയിനിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഭാവിയില്‍ സര്‍വകലാശാലകളുമായി സഹകരിച്ച് റീട്ടെയില്‍ രംഗത്തെ സര്‍ട്ടിഫൈഡ് കോഴ്‌സുകള്‍ ആരംഭിക്കാനും പിട്ടാപ്പിള്ളില്‍ ലക്ഷ്യമിടുന്നു

Dhanam News Desk

ഗൃഹോപകരണ-മൊബൈല്‍ വിപണന രംഗത്തെ മുന്‍നിര ബ്രാന്‍ഡായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ അത്യാധുനിക ട്രെയിനിംഗ് സെന്റര്‍ പെരുമ്പാവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങളും കരിയര്‍ വളര്‍ച്ചയും ലക്ഷ്യമിട്ട് ഒരുക്കിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എന്‍. സംഗീത നിര്‍വഹിച്ചു.

പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തുനിന്നടക്കം മടങ്ങിയെത്തുന്ന യുവാക്കള്‍ക്കും റീട്ടെയില്‍ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിയര്‍ കെട്ടിപ്പടുക്കാന്‍ ആവശ്യമായ തൊഴില്‍ നൈപുണ്യവും പ്രായോഗിക പരിചയവും നല്‍കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

37 വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തില്‍ നിന്നുള്ള അനുഭവങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പ്രത്യേക മോഡ്യൂളുകളിലൂടെ, സ്ഥാപനത്തിന്റെ മൂല്യങ്ങളും ഉപഭോക്തൃ സേവന സംസ്‌കാരവും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുമെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു.

മാനേജീരിയല്‍ ട്രെയിനിംഗ്, സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ ഇന്ററാക്ഷന്‍, സോഫ്റ്റ് സ്‌കില്‍സ് ട്രെയിനിംഗ് എന്നിവയ്‌ക്കൊപ്പം ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള പ്രത്യേക പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. എ.ഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഗൃഹോപകരണങ്ങളും പുതിയ സാങ്കേതികവിദ്യകളും നേരിട്ട് മനസിലാക്കാനും സാധിക്കും.

മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ സാങ്കേതികവിദ്യകളിലും അവയിലെ ഏറ്റവും പുതിയ അപ്ഡേറ്റുകളിലും പ്രായോഗിക പരിശീലനവും ഒരുക്കിയിട്ടുണ്ട്. ഭാവിയില്‍ സര്‍വകലാശാലകളുമായി സഹകരിച്ച് റീട്ടെയില്‍ രംഗത്തെ സര്‍ട്ടിഫൈഡ് കോഴ്‌സുകള്‍ ആരംഭിക്കാനും പിട്ടാപ്പിള്ളില്‍ ലക്ഷ്യമിടുന്നു.

വാര്‍ഡ് കൗണ്‍സിലര്‍ മേഴ്‌സി ജോണ്‍സണ്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സി.ഇ.ഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, അജോ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: 70340 88999.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT